മലയാള സിനിമയില്‍ കഴിവുകൊണ്ട് ഏവരെയും ഞെട്ടിച്ചു ഇപ്പോള്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത നടനാണ് പൃഥ്വിരാജ്. നടനായി നമ്മുക്ക് മുന്നിലെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഒരു സംവിധായകന്‍ കൂടിയാണ്. മോഹന്‍ലാലിന്റെ കൂടെയുള്ള ലൂസിഫര്‍ ആണ് പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയായ നയന്‍.ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. ആഗോളതലത്തിലുള്ള ഒരു പ്രോഗ്രാമിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തന്റെ മകന്റെ പുതിയ ചിത്രത്തിനു ആശംസകള്‍ നേരുന്നതിനുപ്പുറം പൃഥ്വിരാജിന്റെ സിനിമാ മോഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍.
ഒരച്ഛനും മകനും തമ്മിലുള്ള വാത്സല്യത്തെ കുറിച്ചുള്ളതാണ് സിനിമ. കഥ കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് സുകുവേട്ടനും പൃഥ്വിരാജും തമ്മിലുള്ള വൈകാരിക അടുപ്പത്തെ കുറിച്ചാണ്. ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കുമെന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടിക്കാലം മുതലേ സുകുവേട്ടനോട് ചോദിക്കാറുണ്ട്. സിനിമയെ കുറിച്ച് ആധികാരികമായി പഠിക്കാന്‍ പൃഥ്വിരാജ് മുന്നിലായിരുന്നു. നിരവധി സംവിധായകരൊപ്പം പ്രവര്‍ത്തിച്ച് പൃഥ്വിരാജ് തന്റെ സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്തു. സിനിമയുടെ നിര്‍മ്മാണത്തില്‍ 75 ശതമാനവും പങ്കുവഹിച്ചത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയന്‍. സോണി പിക്‌ചേഴ്‌സ് ആണ് മറ്റൊരു നിര്‍മ്മാതാവ്.