Latest News

മാളവിക മോഹനന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി ദി രാജാ സാബ്' ടീം; വൈറലായി ചിത്രങ്ങള്‍

Malayalilife
 മാളവിക മോഹനന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി ദി രാജാ സാബ്' ടീം; വൈറലായി ചിത്രങ്ങള്‍

മാളവിക മോഹനന്റെ പിറന്നാള്‍ ആഘോഷിച്ച് ദ രാജാ സാബ് ടീം. പ്രഭാസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മാളവികയുടെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചാണ് താരത്തെ സ്വാഗതം ചെയ്തത്. പ്രഭാസും മാളവികയും ആദ്യമായാണ് നായകനും നായികുമായി എത്തുന്നത്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്ദ രാജാസാബ്. 

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ ഗ്ലിംപ്‌സ് വീഡിയോ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നാല്‍പ്പതു ശതമാനം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

malavika mohanan birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES