തന്റെ ആദ്യചിത്രമായ മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച
താരങ്ങള്‍.മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് റിലീസായി 14 വര്‍ഷം തികയുന്ന വേളയിലാണ്അജുവും വിനീതും അടക്കമുള്ള താരങ്ങള്‍ ഓര്‍മ്മകള്‍ പങ്ക് വച്ചത്. പതിനാല് വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ അന്നത്തെ ചിത്രത്തിനൊപ്പം സിനിമയുടെ നിര്‍മാതാവ്, നടന്‍ ദിലീപിനെ അജുവര്‍ഗീസ്,നിവിന്‍ പോളി, ഭഗത് മാനുവല്‍, ഹരികൃഷ്ണനും ചേര്‍ന്ന പൊന്നാടയണിയിച്ച് ആദരിക്കുന്ന ചിത്രവുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനൊപ്പമുള്ള ചിത്രവും അജു പങ്ക് വച്ചു.
'മലര്‍വാടി ഇറങ്ങിയ ദിവസം തന്നെ മദ്രാസിലെ വീഥിയില്‍ യാദൃച്ഛികമായി നടന്ന ഒരു കൂടിക്കാഴ്ച...പതിവുപോലെ ചാന്‍സും ചോദിച്ചു...'' എന്ന് കുറിച്ചാണ് അല്‍ഫോന്‍സ് പുത്രനൊപ്പമുള്ള ചിത്രം പങ്കിട്ട് അജു വര്‍ഗീസ് കുറിച്ചത്.
നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങിയവരുടെ ആദ്യ സിനിമക്കൂടിയായിരുന്നു മലര്‍വാടി ആര്‍ട്ട്സ് ക്ലബ്. വിനിത് ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാനാണ് നിര്‍വ്വഹിച്ചത്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലര്‍വാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
നിവീന്‍ പോളി, അജുവര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.