നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയ സംഭവത്തിലെ തന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും, വിന്‍സി യെ തള്ളി പറയുകയും ചെയ്തു എന്ന ആരോപണത്തിലാണ് വിശദീകരണം. എന്നാല്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് മാല പാര്‍വതി പറയുന്നു. ഷൈന്‍ തന്നോട് എങ്ങനെ ആയിരുന്നു പെരുമാറിയത്, തന്റെ സെറ്റിലെ അനുഭവം എല്ലാം ഈ കോണ്‍ടെക്സ്റ്റില്‍ പറയാന്‍ പാടില്ലായിരുന്നെന്നും അത് തനിക്ക് പറ്റിയ പിഴയായി കാണണമെന്നും മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
മാലാ പാര്‍വതി,ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും, വിന്‍സി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത് , ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു.
ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ context - ല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു.
വിന്‍ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍ സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. രണ്ടാമത്തെ വിഷയം - 'കോമഡി' എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാന്‍, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള 'കോമഡി' പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങള്‍. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങള്‍ ഒക്കെ കോമഡി എന്ന പേരില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തില്‍, എനിക്ക് വിശദീകരിക്കാന്‍ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാന്‍ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകള്‍ വായിച്ചു. നന്ദി.'
'ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൊക്കെ ഇത്തരം ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അറിവില്‍ ഷൈന്‍ സെറ്റില്‍ വളരെ അച്ചടക്കമുള്ള നടനാണ്. നടിയോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് സിനിമയില്‍ കോമഡിയായിട്ടാണ് പലരും കാണുന്നത്. ഇത്തരം കാര്യങ്ങളെ പലരും നോര്‍മലൈസ് ചെയ്യുകയാണ്. പിന്നെ കുട്ടികള്‍ പരാതി പറഞ്ഞാല്‍ അനുഭവിക്കുക തന്നെ. വേറെ വഴിയൊന്നുമില്ല, കോമഡിയൊക്കെ വീട്ടില്‍ ഇരിക്കും,' എന്നാണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ മാലാ പ്രതികരിച്ചത്.
പരാതിയില്‍ പ്രതിയുടെ പേര് തുറന്നു പറഞ്ഞതെന്ന് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ നടി നടി വിന്‍സി അലോഷ്യസ് പേര് തുറന്നു പറഞ്ഞത് നന്നായി. കാരണം അഭ്യൂഹങ്ങളില്‍ നിന്ന് പലര്‍ക്കും രക്ഷപ്പെടാമല്ലോ. പേര് തുറന്നു പറയാത്തതുകൊണ്ട് പലരുടെയും പേരുകള്‍ അഭ്യൂഹങ്ങള്‍ ആയി ആള്‍ക്കാര്‍ പറയുന്നത് കണ്ടിരുന്നു. പേര് പറഞ്ഞത് എന്തായാലും നന്നായി എന്നാണ് ഞാന്‍ പറയുന്നത്. ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ കൂടി കാര്യക്ഷമമായി ലഹരിക്കെതിരെ മുന്നോട്ട് വരുന്നതുകൊണ്ട് ഐസിസിയും സിനിമാ സംഘടനകളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കും.
ഐസിസിയില്‍ കിട്ടുന്ന പരാതികള്‍ എല്ലാം തന്നെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഈ കാര്യം തുറന്ന് പറഞ്ഞതുകൊണ്ട് വിന്‍സി ഒറ്റപ്പെട്ട് പോകുമെന്ന് വിചാരിക്കരുത്. ഇന്നത്തെ കാലത്ത് അത് നടക്കില്ല. അതൊക്കെ പഴയ കാലം. ഞാന്‍ ഒരുപാട് തവണ ഷൈന്‍ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നമ്മുടെ മുമ്പില്‍ ഒന്നും വച്ച് അങ്ങനെയൊന്നും ചെയ്തിട്ടില്ല, സീനിയര്‍ ആയ ആളുകളുടെ മുന്നില്‍ വച്ച് ഒന്നും ചെയ്യില്ലെന്ന് തോന്നുന്നു എന്നും മാല പാവര്‍തി പറഞ്ഞു.
മറ്റുള്ളവരുടെ മുന്നിവെച്ച് ഒരു മൂഡിന് വേണ്ടി ചെയ്യുന്നതായിരിക്കാം ഇത്. 'ഞാന്‍ പലതവണ ഷൈന്‍ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധയുള്ള, കഠിനാധ്വാനിയാണദ്ദേഹം. ഒരു ഡയലോഗ് പോലും തെറ്റിക്കില്ല. അതുകൊണ്ടാണല്ലോ വീണ്ടും സിനിമകള്‍ കിട്ടുന്നത്. വിന്‍സിക്കും ഷൈനിനും ഇടയില്‍ എന്തേ സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ തമാശയായിട്ടാകാം. അറിയില്ല എന്താണെന്ന്.
ഇത് ഇന്നത്തെ കാലത്ത് ഒരു നേര്‍രേഖയാണ്, തമാശയാണെന്ന് പറയുന്ന കാര്യങ്ങള്‍ കുറച്ച് തെറ്റിപ്പോയാല്‍ അത് മറ്റൊരു അര്‍ഥമാകും. അങ്ങനെ ഒരു അനുഭവത്തിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതിന്റെ ഭവിഷ്യത്ത് എന്തായാലും ഷൈന്‍ അനുഭവിക്കുക എന്നേയുള്ളൂ. ഇത് സമൂഹത്തിന്റെ മുന്നില്‍ ഒരു പാഠം കൂടിയാണ്.എന്ന് മാല പാര്‍വതി പറഞ്ഞിരുന്നു.