ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പൈസ കുഞ്ഞിന്റെ കുടുംബത്തിന് നല്‍കിയ ഡ്രൈവര്‍; ബാബുവിന് സഹായഹസ്തവുമായി മേജര്‍ രവി 

Malayalilife
topbanner
ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പൈസ കുഞ്ഞിന്റെ കുടുംബത്തിന് നല്‍കിയ ഡ്രൈവര്‍; ബാബുവിന് സഹായഹസ്തവുമായി മേജര്‍ രവി 

നാണയം ഉള്ളില്‍ ചെന്ന് മരിച്ച പൃഥ്വിരാജ് എന്ന 3 വയസുകാരന്റെ വാര്‍ത്തയ്ക്കൊപ്പം മലയാളികളുടെ ശ്രദ്ധ പതിഞ്ഞത് ആ കുരുന്നിനെ ആശുപത്രിയിലെത്തിക്കാനും ചികിത്സക്കായി തന്റെ കൈയിലുള്ള കാശ് മുഴുവന്‍ പൃഥ്വിരാജിന്റെ അമ്മയ്ക്ക് നല്‍കിയ ഓട്ടോക്കാരന്‍ ബാബുവിലായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ജീവിതം ദുരിതത്തിലാണെങ്കിലും സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടി അലറി കരഞ്ഞ ആ അമ്മയുടെ സങ്കടം ബാബുവിന് കാണാതിരിക്കാനായില്ല. 

പണമില്ലാതെ നിന്ന പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് എല്ലാ സഹായവും ചെയ്ത്ത നല്‍കിയത് ബാബുവായിരുന്നു. സൗജന്യമായി പൃഥ്വിരാജിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ച ബാബു തന്റെ കൈയിലുണ്ടായ 500 രുപ നല്‍കിയാണ് അവരെ ആലപ്പുഴയിലേക്ക് ആംബുലന്‍സില്‍ കയറ്റിയയക്കുകയും ചെയ്ത്. കയ്യില്‍ കാശില്ലാതെ നന്ദിനി വീണ്ടും വിളിച്ചപ്പോള്‍ രാത്രി ആലുവയില്‍ നിന്ന് ആലപ്പുഴ വരെ ഓട്ടോ ഓടിച്ചു ചെന്നു തിരികെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. എന്നിട്ടും ആ കുരുന്നിനെ രക്ഷിക്കാനായില്ലല്ലോ എന്ന ദുഖമായിരുന്നു ബാബുവിന്.

വാടകയ്ക്കു താമസിക്കുന്ന ബാബു സ്വന്തം ദുരിതം മറന്നാണ് ഇവരെ സഹായിച്ചത്. ബാബുവിന്റെ ഇളയ മകന്‍ സെബിന്‍ ട്രയിന്‍ തട്ടി അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പാണ്. മൂത്ത മകനും ബാബുവും ശ്വാസതടസ്സം ഉള്ളവരാണ്. കയ്യില്‍ എപ്പോഴും 'ഇന്‍ഹെയ്ലറു'മായാണു ബാബു ഓട്ടോ ഓടിക്കുന്നത്. എങ്കിലും ആ കുരുന്നു ജീവന് വേണ്ടി നന്ദിനി അലറി കരഞ്ഞപ്പോള്‍ ബാബു തന്റെ ദുഃഖങ്ങളെല്ലാം മറന്ന് സഹായ ഹസ്തവുമായി എത്തുക ആയിരുന്നു. ഇപ്പോള്‍ ബാബു ചെയ്ത നന്‍മ കണ്ട മേജര്‍ രവി സഹായവുമായി ബാബുവിനെ സമീപിച്ചിരിക്കയാണ്.

ബാബുവിന്റെ മകന്റെ ചികിത്സ പൂര്‍ണമായും മേജര്‍ രവി ഏറ്റെടുക്കും. നട്ടെല്ലിന് ഗുരുതുരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പൈസയാണ് കുഞ്ഞിന്റെ കുടുംബത്തിന് ഡ്രൈവര്‍ നല്‍കിയത്. ഇതറിഞ്ഞാണ് മേജര്‍ രവി ബാബുവിന് സഹായഹസ്തം നീട്ടിയത്. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡില്‍ എത്തി സാമ്പത്തിക സഹായവും മേജര്‍ രവി കൈമാറി. ബാബുവിന്റെ മനസ്സാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചതെന്നും മേജര്‍ രവി പറഞ്ഞു.

Read more topics: # major ravi supports auto driver
major ravi supports auto driver

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES