Latest News

അവള്‍ രാഷ്ട്രീയക്കാരിയല്ല;ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്; അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി;സൈബര്‍ ആക്രമണം വിഷമിപ്പിക്കുന്നുവെന്ന് മേജര്‍ രവി

Malayalilife
 അവള്‍ രാഷ്ട്രീയക്കാരിയല്ല;ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്; അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി;സൈബര്‍ ആക്രമണം വിഷമിപ്പിക്കുന്നുവെന്ന് മേജര്‍ രവി

ടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ വിവിധ വിഷയങ്ങള്‍ പറഞ്ഞു പോകുന്നതിനിടയിലാണ് നിമിഷയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ പറ്റി മേജര്‍ രവി സംസാരിച്ചത്.

റിസല്‍ട്ട് വന്നതിന് പിറ്റേ ദിവസം തൊട്ട് കാണുന്ന വലിയ സംഭവമെന്ന് പറഞ്ഞാല്‍, ഒരു ആര്‍ട്ടിസ്റ്റ്.. നിമിഷയുടെ പേരിലുള്ള പോസ്റ്റിനെ ഇട്ട് തലങ്ങും വിലങ്ങും ഇട്ടിടിച്ച്... ആ കുട്ടിയെ മാനസികമായി വേദനിപ്പിക്കുന്ന കമന്റുകള്‍ കണ്ടിരുന്നു. ആദ്യം ഒന്ന് മനസിലാക്കുക.. ആ കുട്ടി രാഷ്ട്രീയക്കാരിയല്ല, ആര്‍ട്ടിസ്റ്റാണ്, രാഷ്ട്രീയക്കാരിയാണെങ്കില്‍ നല്ല തൊലിക്കട്ടിയില്‍ ഏത് തെറികേട്ടാലും പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഈ കുട്ടിക്ക് ഇത് നേരിടാനുള്ള മാനസിക ശക്തിയുണ്ടോ എന്നറിയില്ല. നിലപാട് പറഞ്ഞ് ഏതോ വേദിയില്‍, സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞത് കയ്യടി കിട്ടാന്‍ വേണ്ടിയായിരിക്കാം. അതില്‍ വ്യക്തിവൈരാഗ്യം ഉണ്ടെന്നു കരുതുന്നില്ല.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക്ക് ചെയ്യരുത്. നിങ്ങള്‍ക്കൊന്നും വേറെ പണി ഒന്നുമില്ലെയെന്നും ഇതൊക്കെ നിര്‍ത്തിക്കൂടെയെന്നും ലൈവില്‍ മേജര്‍ രവി ചോദിക്കുന്നു.

'സുരേഷ് എന്റെ സുഹൃത്താണ്, ആ കുടുംബവും എനിക്ക് അടുപ്പമുള്ളതാണ്, ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതി ആണ് പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സുരേഷ് വളരെയധികം സാത്വികനായ മനുഷ്യനാണ്, ഇനിയെങ്കിലും ഈ സൈബര്‍ ആക്രമണം നിര്‍ത്തണം'- മേജര്‍ രവി പറഞ്ഞു.

Read more topics: # മേജര്‍ രവി
majoR ravi against cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES