പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ അരങ്ങേറിയ നായികയാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമത്തിന് പിന്നാലെ കിങ്ങ് ലയര്‍, ഇബ് ലിസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലൂം മഡോണ വേഷമിട്ടു. അടിസ്ഥാനപരമായി ഗായികയാണ് മഡോണ. സംഗീതത്തിലൂടെയും മോഡലിങ്ങിലൂടെയുമാണ് താരം സിനിമാലോകത്ത് എത്തിയത്. എന്നാല്‍ ഇപ്പോള്‍ താരം വൈറലാകുന്നത് മഡോണ തന്നെ പങ്കുവച്ച് ഒരു ചിത്രത്തിന്റെ പേരിലാണ്. ഈ യുവാവ് മഡോണയുടെ കാമുകനാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ പറയുന്നത്.
പ്രേമത്തില്‍ മൂന്നു നായികമാരില്‍ ഒരാളായിട്ടാണ് മഡോണ സിനിമയിലെത്തിത്. ഒരു യുവാവിനൊപ്പം നടി പങ്കുവച്ച ചിത്രം കാമുകനാണോ എന്ന് സോഷ്യല്‍മീഡിയ ചോദിക്കാന്‍ കാരണം ചിത്രത്തിന്റെ അടിക്കുറിപ്പാണ്. ചിലര്‍ക്കൊപ്പം ഇടപെടുമ്പോള്‍ തങ്ങളായി തന്നെ നിലകൊള്ളാന്‍ കഴിയുന്നുണ്ടെങ്കില്‍, അതാണ് യഥാര്‍ത്ഥ സ്വാതന്ത്രം അതിനാല്‍ ജീവിതത്തിലെ ഈ സമാധാനത്തിന്റെ കലയില്‍ ഞാന്‍ ഭാഗ്യവതിയാണ് എന്നാണ് താരം കുറിച്ചത്. സ്വര്‍ഗം എന്ന ഹാഷ്ടാഗോടെയാണ് താരത്തിന്റെ കുറിപ്പ്. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാമുകനാണോ ഇതെന്ന് പലരും കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട്. അങ്ങനെയല്ല അടുത്ത സുഹൃത്തായിരിക്കാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
അതേസമയം മഡോണ അംഗമായ മ്യുസിക് ബാന്റിലെ സുഹൃത്താണ് ചിത്രത്തില്‍ മഡോണയ്‌ക്കൊപ്പം ഉള്ളതെന്നതാണ് സത്യം. എവര്‍ ആഫ്റ്റര്‍ എന്നാണ് മഡോണയും സുഹൃത്തുകളും അടങ്ങുന്ന ബാന്റിന്റെ പേര്. മഡോണ തന്നെയാണ് സംഘത്തിലെ പ്രധാന ഗായിക. റോബി എബ്രഹാം, അശ്വിന്‍ ആറ്യന്‍, ജോയല്‍ വര്‍ഗീസ് .എന്നിവരാണ് മറ്റ് ബാന്റ് അംഗങ്ങള്‍. ഇതില്‍ റോബി എബ്രഹാമാണ് ചിത്രത്തില്‍ മഡോണയ്‌ക്കൊപ്പമുള്ളത്. അടുത്ത സുഹൃത്തിനെപറ്റി തന്നെയാണ് മഡോണ കുറിച്ചതെന്ന് സാരം. ചലചിത്ര സംഗീത സംവിധായകനും പാട്ടുകാരനും കൂടിയാണ് റോബി. ഇത് മനസിലാക്കാതെയാണ് ആരാധകര്‍ കമന്റിലൂടെ കാമുകനാണോ എന്ന് ചോദിക്കുന്നതും