Latest News

റോജയിലെ പാവം പെണ്‍കുട്ടി വില്ലത്തിയായി വീണ്ടും വെള്ളിത്തിരയിലേക്ക്; നടി മധുബാലയുടെ വേഷപര്‍കര്‍ച്ച കണ്ട അമ്പരന്ന് പ്രേക്ഷകര്‍; ബോബി സിന്‍ഹ ചിത്രത്തില്‍ വില്ലന്‍ റോളില്‍ മധുബാലയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് 

Malayalilife
റോജയിലെ പാവം പെണ്‍കുട്ടി വില്ലത്തിയായി വീണ്ടും വെള്ളിത്തിരയിലേക്ക്; നടി മധുബാലയുടെ വേഷപര്‍കര്‍ച്ച കണ്ട അമ്പരന്ന് പ്രേക്ഷകര്‍; ബോബി സിന്‍ഹ ചിത്രത്തില്‍ വില്ലന്‍ റോളില്‍ മധുബാലയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് 

മണിരത്‌നത്തിന്റെ 'റോജ'യിലെ നിഷ്‌കളങ്കയായ ഗ്രാമീണ നായികയെ അവിസ്മരണീയമാക്കിയ നടിയാണ് മധുബാല. ശാലീന സൗന്ദര്യവും തന്മയത്തമുള്ള അഭിനയവും തന്നെയാണ് താരത്തെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷം താരം വെള്ളിത്തിരയില്‍ ഒരു പ്രധാനവേഷത്തിലെത്തിയപ്പോള്‍ ആരാധകരും അമ്പരന്നിരിക്കുകയാണ്. ബോബി സിന്‍ഹ നായകനാകുന്ന സിനിമയില്‍ വില്ലത്തിയായി മധുബാല എത്തിയപ്പോള്‍ ആരാധകരും അമ്പരന്നിരിക്കുകയാണ്.

തന്റെ പുതിയ ചിത്രത്തില്‍ പേടിപ്പിക്കുന്ന വില്ലത്തിയായാണ് മധുബാലയുടെ രംഗപ്രവേശം. ബോബി സിന്‍ഹ നായകനാകുന്ന 'അഗ്‌നിദേവി'ലാണ് അരയ്ക്ക് താഴെ തളര്‍ന്ന, പ്രതികാരം മനസ്സില്‍ സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവായി മധുബാല വേഷപ്പകര്‍ച്ചനടത്തുന്നത്.


പ്രണയവും,നിഷ്‌കളങ്കതയും, ഗ്രാമീണ സൗന്ദര്യവും നിറഞ്ഞ് നിന്ന റോജയാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. അതില്‍ നിന്നും വിരുദ്ധമായി ക്രൗര്യഭാവങ്ങള്‍ കാട്ടി തന്റെ ആരാധകര്‍ക്ക് ഒരു ഷോക്ക് നല്‍കിയിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം. അഗ്‌നിദേവിന്റെ ട്രെയിലറില്‍ തകര്‍പ്പന്‍ പ്രകടനമാണ് മധുബാല കാഴ്ച്ചവെച്ചിരിക്കുന്നത്. മലയാളത്തിലുള്‍പ്പെടെ തന്റെ അഭിനയശേഷി തെളിയിച്ച മധുബാല നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ജോണ്‍ പോള്‍ രാജ് സംവിധാനം ചെയ്യുന്ന 'അഗ്നിദേവ്' ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ ബോബി സിന്‍ഹയുടെ നായികയായി എത്തുന്നത് മലയാള നടി രമ്യ നമ്പീശനാണ്.ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും നായികാനായകന്മാരായ 'വായ് മൂട് പേസവും' എന്ന ചിത്രത്തിലാണ് മധുബാല ഏറ്റവും അവസാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
 

Read more topics: # madhubhala,# new movie,# agnidev
madhubhala,new movie,agnidev

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക