Latest News

മൂന്നു താരങ്ങള്‍, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവന്‍- നയന്‍താര- സിദ്ധാര്‍ഥ് ചിത്രം 'ടെസ്റ്റ്' നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ ഏപ്രില്‍ 4 ന്

Malayalilife
 മൂന്നു താരങ്ങള്‍, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവന്‍- നയന്‍താര- സിദ്ധാര്‍ഥ് ചിത്രം 'ടെസ്റ്റ്' നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ ഏപ്രില്‍ 4 ന്

ആര്‍ മാധവന്‍, നയന്‍താര, സിദ്ധാര്‍ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത 'ടെസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഏപ്രില്‍ നാലിന് നെറ്റ്ഫ്‌ലിക്‌സില്‍. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവര്‍ തിരഞ്ഞെടുത്ത നിര്‍ബന്ധിതമായ തീരുമാനങ്ങളിലൂടെ അവര്‍ക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമായ കഥ പറയുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടി മീര ജാസ്മിനും ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്നു. 

നെറ്റ്ഫ്‌ലിക്‌സിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഒറിജിനല്‍ തമിഴ് റിലീസാണ് ഈ ചിത്രം. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, ആദ്യമായി ക്യാമറയ്ക്ക് പിന്നില്‍ ചുവടുവെക്കുന്ന നിര്‍മ്മാതാവായ എസ്. ശശികാന്തിന്റെ സംവിധാന അരങ്ങേറ്റവും 'ടെസ്റ്റ്' അടയാളപ്പെടുത്തുന്നു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വര്‍ഷങ്ങളോളം കഥകള്‍ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകന്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു. 

പ്രതിരോധശേഷി, തിരഞ്ഞെടുപ്പുകളുടെ ഭാരം, ജീവിതം എന്നിവ എങ്ങനെ എല്ലാവരുടെയും ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത് എന്നും, ആര്‍ മാധവന്‍, നയന്‍താര, സിദ്ധാര്‍ത്ഥ് എന്നീ മൂന്ന് ശക്തരായ അഭിനേതാക്കളെ ആദ്യമായി ഒരുമിച്ച് കൊണ്ടുവന്നത് ഈ യാത്രയെ കൂടുതല്‍ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാട് ജീവസുറ്റതാക്കിയതിന് വൈനോട്ട് സ്റ്റുഡിയോസിനും നെറ്റ്ഫ്‌ലിക്‌സിനും തനിക്കൊപ്പമുള്ള അവിശ്വസനീയമായ ടീമിനും താന്‍ ഏറെ നന്ദിയുള്ളവനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍ പറയുന്നത് വളരെ ആഴത്തില്‍ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് 'ടെസ്റ്റ്' എന്നാണ്. ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം, ഒരു ദേശീയതല ക്രിക്കറ്റ് കളിക്കാരന്‍, ഒരു പ്രതിഭയുള്ള ശാസ്ത്രജ്ഞന്‍, അഭിനിവേശമുള്ള അധ്യാപകന്‍ എന്നിവരുടെ ജീവിതത്തെ ഒരു കൂട്ടിമുട്ടലില്‍ എത്തിക്കുകയും, അവരുടെ അഭിലാഷം, ത്യാഗം, ധൈര്യം എന്നിവ പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ഇമോഷണല്‍ റോളര്‍കോസ്റ്ററാണ് എന്നും അവര്‍ വിശദീകരിച്ചു. സംവിധായകന്‍ എസ്. ശശികാന്ത് പുതുമയുള്ളതും ഉറപ്പുള്ളതുമായ ഒരു സംവിധാന ശബ്ദം കൊണ്ടുവരികയും അവസാന നിമിഷം വരെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു കഥ സമര്‍ത്ഥമായി പറയുകയും ചെയ്യുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ  പ്രേക്ഷകര്‍ക്കായി 'ടെസ്റ്റ്' കൊണ്ടുവരുന്നതില്‍ തങ്ങള്‍ അവിശ്വസനീയമാംവിധം ആവേശത്തിലാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പിആര്‍ഒ- ശബരി.

Read more topics: # ടെസ്റ്റ്
madhavan nayanthara siddharth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES