Latest News

നമ്പിനാരായണന്റെ ജീവിതക്കഥ റോക്കട്രി ദി നമ്പി ഇഫക്ടട് വെള്ളിത്തിരയിലേക്ക്; അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും;സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ മാധവന്‍

Malayalilife
 നമ്പിനാരായണന്റെ ജീവിതക്കഥ റോക്കട്രി ദി നമ്പി ഇഫക്ടട് വെള്ളിത്തിരയിലേക്ക്; അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും;സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ മാധവന്‍

എസ്ആര്‍ഒ ചാരക്കേസില്‍ ദുരിതംപേറിയ നമ്പിനാരായണന്റെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തുമെന്ന് പ്രഖ്യാപിച്ച് നടന്‍ മാധവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.നമ്പി നാരായണന്‍ തന്നെ രചിച്ച റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനി സംവിധാനം ചെയ്യുന്നത്.ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവനാണ് നമ്പി നാരായണനാവുന്നത്.മാധവന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു. ചിത്രത്തിന്റെ ടീസര്‍  31ന് എത്തും.

'ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതിൽ ചിലതെല്ലാം നിങ്ങൾ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെ എത്തില്ല. എന്നാൽ ചില കഥകൾ കേൾക്കാതെ ഇരിക്കുകയെന്നാൽ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങൾക്ക് അറിയുകയുള്ളൂ എന്നാണ് അർഥം. നമ്പി നാരായണന്റെ കഥ അത്തരത്തിൽ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങൾ കേട്ടാൽ, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാൽ, നിശബ്ദനാവാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഞാൻ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവർ അറിയട്ടെ. അറിയുമെന്ന് കരുതുന്നവർക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബർ 31ന് ടീസർ എത്തും. രാവിലെ 11.33ന് '

ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണൻ മുൻപ് ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാധവൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു. 'അദ്ദേഹം എന്റെ കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോൾ മനസിലായി', നമ്പി നാരായണൻ പറഞ്ഞു.

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ അതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാധവൻ ട്വീറ്റ് ചെയ്തിരുന്നു. 'ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം.' സുപ്രീം കോടതി വിധി വന്നതിന്റെ വാർത്തയ്‌ക്കൊപ്പം മാധവൻ ട്വിറ്ററിൽ കുറിച്ചു.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES