Latest News

മാരി 2 മൂന്നാമത്തെ ഗാനം പുറത്തിറങ്ങി....!

Malayalilife
മാരി 2 മൂന്നാമത്തെ ഗാനം പുറത്തിറങ്ങി....!

ധനുഷ് നായകനായ ചിത്രം മാരി 2 വിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി.  ചിത്രത്തില്‍ നായികയായി സായി പല്ലവിയും വില്ലനായി ടോവിനോയും എത്തുന്നു. ഡിസംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. യു/എ സര്‍ട്ടിഫിക്കറ്റാണ് മാരി 2ന് ലഭിച്ചിട്ടുള്ളത്. 

ഇളയരാജയും എംഎം മാനസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ടോവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. എന്നൈ നോക്കി പായും തോട്ടാ, വടാ ചെന്നൈ, എന്നിവയാണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മികച്ച അഭിനയ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് ടോവിനോക്കായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read more topics: # maar 2,# third song,# relreased
maar 2,third song,relreased

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES