Latest News

ലൂസിഫര്‍ കണ്ടിറങ്ങിയപ്പോള്‍ എടുത്ത സാധാരണ സെല്‍ഫി അല്ല ഇത്.;രഹസ്യമറിഞ്ഞപ്പോള്‍ ആരാധരുടെ കണ്ണുകള്‍ നിറഞ്ഞു

Malayalilife
ലൂസിഫര്‍ കണ്ടിറങ്ങിയപ്പോള്‍ എടുത്ത സാധാരണ സെല്‍ഫി അല്ല ഇത്.;രഹസ്യമറിഞ്ഞപ്പോള്‍ ആരാധരുടെ കണ്ണുകള്‍ നിറഞ്ഞു

പൃഥിരാജിന്റെ സംവിധാനത്തില്‍ ഇന്നലെയാണ് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ തീയറ്ററുകളിലേക്ക് എത്തിയത്. സിനിമ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ അതിമികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നലെ ഫസ്റ്റ് ഷോ കാണാനായി മോഹന്‍ലാലും പൃഥിരാജും അടങ്ങുന്ന ലൂസിഫര്‍ ടീം തീയറ്ററില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രിയ പകര്‍ത്തിയ ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നുന്നു. ഇത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. എന്നാല്‍ ഇപ്പോള്‍ ഈ സെല്‍ഫി വെറും സെല്‍ഫിയല്ലെന്ന് കണ്ടെത്തിയിരിക്കയാണ് ആരാധകര്‍.

ലൂസിഫര്‍ സിനിമ കണ്ടവരെല്ലാം പൃഥിരാജിന്റെ കഴിവിനെ വാഴ്ത്തുകയാണ്. ഒപ്പം മോഹന്‍ലാലിന്റെ നടനമികവും ചേര്‍ന്നപ്പോള്‍ ഒരു മാസ് എന്റര്‍ടൈനറാണ് പ്രേക്ഷകന് ലഭിച്ചത്. ആദ്യ ദിവസം തന്നെ ലൂസിഫറിന്റെ തീയറ്റര്‍ ആഘോഷത്തിന് സാക്ഷിയാകാനെത്തിയ പൃഥ്വിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞു നില്‍ക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരക്കാന്‍ നില്‍ക്കാതെ താരങ്ങള്‍ പോയിരുന്നു. പിന്നീട് കാറില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സുപ്രിയ പകര്‍ത്തിയ സെല്‍ഫിയില്‍ മോഹന്‍ലാലും പൃഥിയും ഉള്‍പെട്ടതാണ് ചിത്രം. മോഹന്‍ലാല്‍ എന്ന അനശ്വരനടന്റെ ഒപ്പം സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യും തീയറ്റര്‍ റെസ്‌പോണ്‍സ് അറിഞ്ഞിന്റെ സന്തോഷവും പൃഥ്വിയുടെ മുഖത്ത് പ്രകടമായിരുന്നു. സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു പൃഥി. ഭര്‍ത്താവിന്റെ ചിത്രത്തിന് എല്ലാ സഹായവും നല്‍കി പിന്നണിയില്‍ പ്രവര്‍ത്തിച്ച സുപ്രിയയും ആനന്ദകണ്ണീരോടെയാണ് ചിത്രത്തിലുള്ളത്. എന്നാല്‍ മോഹന്‍ലാല്‍ ആകട്ടെ നിറഞ്ഞ സന്തോഷത്തിലുമാണ്. തന്റെ സിനിമ ആരാധകര്‍ ഏറ്റെടുത്ത സന്തോഷത്തില്‍ ആനന്ദകണ്ണീരണിഞ്ഞ് നില്‍ക്കുന്ന പൃഥിയുടെ ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. സംവിധായകനാകാന്‍ ആഗ്രഹിച്ച തന്റെ അച്ഛന്‍ സുകുമാരനാണ് പൃഥിരാജ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 

Read more topics: # lucifer selfie,# goes viral
lucifer selfie goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES