Latest News

സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ കലിപ്പ് ലുക്കിലുള്ള ചിത്രവുമായി ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി; ചിത്രം അടുത്ത മാസം 24 ന് തിയേറ്ററിലെത്തുമെന്ന് സംവിധായകന്‍ പൃഥിരാജ്

Malayalilife
  സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ കലിപ്പ് ലുക്കിലുള്ള ചിത്രവുമായി ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി; ചിത്രം അടുത്ത മാസം 24 ന് തിയേറ്ററിലെത്തുമെന്ന് സംവിധായകന്‍ പൃഥിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. കട്ട കലിപ്പ് ലുക്കിൽ നില്ക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്!ട്രീയപ്രവർത്തകനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ടൊവീനോ തോമസും ഇന്ദ്രജിത്തും മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ലൂസിഫറിലെ ക്യാമറക്ക് പിന്നിൽ സുജിത് വാസുദേവാണ് .

ലൂസിഫറിന്റെ പ്രഖ്യാപനം നടന്നത് മുതൽ ഓരോ വാർത്തകളും ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ്. മാർച് 24ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

lucifer-new-poster-out-mohanlal-new-look-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES