പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മോഹന്‍ലാല്‍ നായകനാകുന്ന ഈ ചിത്രം ഫെബ്രുവരിയില്‍ തിയറ്ററിലെത്തും. സംവിധായകന് പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
'ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്'-വിമാനത്താവളത്തില്‍ വച്ചു നടത്തിയ ലൈവില്‍ പൃഥ്വി പറഞ്ഞു
താന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നയന്റെ ചിത്രീകരണവും പൂര്‍ത്തിയായതായി പൃഥ്വിരാജ് പറഞ്ഞു. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും-പൃഥ്വി പറഞ്ഞു.
100 ഡെയ്സ് ഓഫ് ലവ് സംവിധാനം ചെയ്ത ജനൂസ് മുഹമ്മദാണ് ഈ സയന്‍സ് ഫിക്ഷന്‍ ഹൊറന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. വാമിഖ ഗബ്ബിയും മംമ്ത മോഹന്‍ദാസുമാണ് നായികമാര്‍. പ്രകാശ്രാജും ഒരു സുപ്രധാന റോളിലെത്തുന്നുണ്ട്.