Latest News

ജയറാം നായകനായെത്തുന്ന പുതിയ ചിത്രം 'ലോനപ്പന്റെ മാമ്മോദീസ'യുടെ ടീസര്‍ ശ്രദ്ധനേടുന്നു

Malayalilife
 ജയറാം നായകനായെത്തുന്ന പുതിയ ചിത്രം 'ലോനപ്പന്റെ മാമ്മോദീസ'യുടെ ടീസര്‍ ശ്രദ്ധനേടുന്നു

ലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടനാണ് ജയറാം. പല വേഷങ്ങളും മനോഹരമായി മലയാളികള്‍ക്ക് മുന്നിലെത്തിച്ച നടനും ജയറാം തന്നെയാണ്. മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം 'ലോനപ്പന്റെ മാമ്മോദീസ'യുടെ ടീസര്‍ ശ്രദ്ധനേടുന്നു. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഗ്രാമീണ കഥാപാത്രങ്ങളിലേക്കുള്ള ജയറാമിന്റെ മടക്കമാണെന്ന സൂചനയാണ് നല്കുന്നത്.

ഒരു ഹാസ്യ-കുടുംബ ചിത്രമാണ് 'ലോനപ്പന്റെ മാമ്മോദീസ'. നിരവധി അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ ലോനപ്പന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. അന്ന രാജനാണ് നായിക. ഒപ്പം വന്‍ താരനിരയും അണിനിരക്കുന്നു.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. 'പഞ്ചവര്‍ണ്ണതത്ത' എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.
ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു, മാള, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്

lonappante-mamodisa-new-jayaram-movie-teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES