മലയാളികളുടെ പ്രിയതാരങ്ങളുടെ വീഡിയോ ചിരിപടര്‍ത്തുകയാണ്.
കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമാണ് വേദിയില്‍ ഉള്ളത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ തിയേറ്റര്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയ ചാക്കോച്ചനെ ലിസ്റ്റിന്‍ ട്രോളുന്നതാണ് വീഡിയോയില്‍.
അവതാരക ചാക്കോച്ചനെ ക്ഷണിക്കുമ്പോള്‍, ചാക്കോച്ചന്‍ അവതാരകയോട് പേര് ചോദിക്കുന്നതാണ് വീഡിയോ. പേര് പറയുന്ന ഗീതിക എന്ന അവതാരക താന്‍ കുഞ്ചാക്കോ ബോബന്റെ 'തട്ടിന്‍പുറത്ത് അച്യൂതനി'ല്‍ അഭിനയിച്ചിട്ടുണ്ടെന്നും പറയുന്നു.
ഈ സമയത്താണ് ചാക്കോച്ചന്റെ ഭാര്യ പ്രിയ ഫോണില്‍ വിളിച്ചെന്നും എവിടെ ചെന്നാലും ചാക്കോച്ചന്‍ ആരുടെയെങ്കിലും പേര് ചോദിക്കുമെന്നും അതിനാണ് പ്രിയ വിളിച്ചതെന്നും പറഞ്ഞ് ലിസ്റ്റിന്‍ ഫോണ്‍ ഏല്‍പ്പിക്കുന്നതും കാണാം. പൊട്ടിച്ചിരിയോടെ യാണ് കുഞ്ചാക്കോ ബോബന്‍ ലിസ്റ്റിന്റെ ട്രോള്‍ ഏറ്റെടുക്കുന്നത്.