ജെപിആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എ പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്സ് റിസോര്‍ട്ടില്‍ വച്ച് നടന്നു. നടന്‍ അലന്‍സിയര്‍ ആണ് ഭദ്രദീപം തെളിച്ചത്. മുന്‍മന്ത്രി എസ് ശര്‍മ്മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച അലന്‍സിയറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാന്‍ പേടിയാണെന്നും വടക്കു.. പണിയെടുക്കൂ എന്നാണ് വീട്ടില്‍ പറഞ്ഞേക്കുന്നത്.. സ്‌ക്രിപ്റ്റ് അല്ലാതെ വേറെ വായ തുറക്കാന്‍ പാടില്ലെന്നാണ് ഭാര്യയും പറഞ്ഞേക്കുന്നതെന്നും ചടങ്ങില്‍ പങ്കെടു്ത്ത് സംസാരിച്ച അലന്‍സിയര്‍ പങ്ക് വച്ചു.
പെട്ടിലാമ്പട്ര, ബാച്ചിലേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം എപി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും തിരക്കഥയും കണ്ണന്‍ കരുമാല്ലൂര്‍, സന്തോഷ് കരുമാല്ലൂര്‍ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂര്‍. എഡിറ്റിംഗ് അഖില്‍ ഏലിയാസ്. സംഗീതം വിമല്‍ റോയ്. കോസ്ടുംസ് സുനില്‍ റഹ്മാന്‍. ആര്‍ട്ട് സ്വാമി.മേക്കപ്പ് മനോജ് ജെ മനു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്.ഡിസൈന്‍ ഷിബിന്‍ സി ബാബു. പിആര്‍ഒ എംകെ ഷെജിന്‍.