തെന്നിന്ത്യന്‍ സിനിമയില്‍ വന്‍ ഹിറ്റായി മാറിയ സിനിമയാണ് കാന്താര. ചിത്രത്തിന്റെ രണ്ടം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും. വലിയ മുതല്‍ മുടക്കില്‍ എത്തുന്ന ചിത്രം വലിയ പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ കാന്താര 2 ഒരു വലിയ വിവാദത്തില്‍ എത്തിയിരിക്കുകയാണ്.
കര്‍ണാടകയിലെ ഹേരൂരു ഗ്രാമത്തിനോട് ചേര്‍ന്നുള്ള ഗവിഗുഡ്ഡ കാട്ടിലാണ് ചിത്രീകരണം നടക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് കാരണം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തില്‍ മാത്രം ചിത്രീകരിക്കാനായിരുന്നു അനുമതി. എന്നാല്‍ ഇപ്പോള്‍ കാടിനകത്ത് കയറി ചിത്രീകരണം നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഫോടവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിഝ കന്നഡ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ഗവിഗുഡ്ഡ കാടുകള്‍. വനത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘത്തെ കാണാന്‍പോയ നാട്ടുകാരില്‍പ്പെട്ട ഹരീഷ് എന്ന യുവാവിനെ ഷൂട്ടിങ് സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. ഇയാള്‍ സഖ്ലേഷ്പുരിലെ ക്രോഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിനിമാ ചിത്രീകരണം ഇവിടെ നിന്ന് മാറ്റണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ യെസലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളുടെ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നാട്ടുകാര്‍ വ്യക്തമാക്കി.