മലയാളത്തില്‍ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളികളുടെയും നാവിന്‍ തുമ്പത്തുള്ള പേരാണ് സണ്ണി ലിയോണ്‍. നാളുകളായി സണ്ണി മലയാളത്തില്‍ എത്തുമെന്നു വാര്‍ത്തകള്‍ ഉണ്ടെങ്കിലും ഇതുവരെ ഒന്നിനും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ മലയാളി യുവാക്കളുടെ ഹരമായ സണ്ണിയെ മലയാളത്തിലെത്തിക്കാന്‍ പല സംവിധായകരും നിര്‍മ്മാതാക്കളും സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ഡേറ്റിനായി സണ്ണിയെ സമീപിച്ച മലയാളത്തിലെ ഒരു സംവിധായകന്‍ സണ്ണിയുടെ ചോദ്യം കേട്ട് ഞെട്ടിയത്ര. സിനിമയുടെ ചര്‍ച്ചയ്ക്കായി സമീപിച്ച സംവിധായകനോട് 'ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?' എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ തന്നെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മ്മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്.മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകള്‍. സിനിമയുടെ അണിയറക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്.