Latest News

ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുറിഞ്ഞി അണിയറയില്‍

Malayalilife
ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുറിഞ്ഞി അണിയറയില്‍

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറിഞ്ഞി '. പ്രകാശ് വാടിക്കല്‍, ഡോക്ടര്‍ ഷിബു ജയരാജ്,പ്രകാശ് ചെങ്ങല്‍, ശ്യാം കോഴിക്കോട്, അശ്വിന്‍ വാസുദേവ്, കെ കെ ചന്ദ്രന്‍പുല്‍പ്പള്ളി, എല്‍ദോ, ലൗജേഷ്, സുരേഷ്, മനോജ്,രചന രവി, കുള്ളിയമ്മ,ആവണി ആവൂസ്,വിനീതാ ദാസ്, ലേഖനായര്‍,ലിസി ബത്തേരി,രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്  എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

വേരുശില്‍പം നിര്‍മ്മിച്ചും, കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന  പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് 'കുറിഞ്ഞി'.

സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങള്‍ ഗോത്ര സമൂഹത്തില്‍ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഗോത്ര ഗായിക അനിഷിത വാസു ഇതില്‍ ഗായികയായും കഥാപാത്രമായുമെത്തുന്നു. ഛായാഗ്രഹണം-ജിതേഷ്  സി ആദിത്യ, എഡിറ്റിംഗ്-രാഹുല്‍ ക്ലബ്‌ഡേ,ഗാനരചന-പ്രമോദ് കാപ്പാട്, സംഗീതം- ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍,ആലാപനം-ദേവനന്ദ ഗിരീഷ്, അനിഷിതവാസു,ഡോക്ടര്‍ ഷിബു ജയരാജ്, രചന-പ്രകാശ് വാടിക്കല്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എസ്  ആര്‍ നായര്‍ അമ്പലപ്പുഴ, പശ്ചാത്തല സംഗീതം: പണ്ഡിറ്റ് രമേഷ് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍- കെ മോഹന്‍ ( സെവന്‍ ആര്‍ട്‌സ് )സ്റ്റില്‍സ്-ബാലു ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-എല്‍ദോ, മേക്കപ്പ്- ഒ മോഹന്‍  കയറ്റില്‍,വസ്ത്രാലങ്കാരം-ലൗജീഷ്,കലാസംവിധാനം-അന്‍സാര്‍ ജാസ,  സംവിധാന സഹായികള്‍-സുരേഷ്,അനീഷ് ഭാസ്‌കര്‍,  രചന രവി,സ്റ്റുഡിയോ- ലാല്‍ മീഡിയ പരസ്യകല-മനു ഡാവിഞ്ചി.

വയനാട്, സുല്‍ത്താന്‍ബത്തേരി, അമ്പലവയല്‍, ചീരാല്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'കുറിഞ്ഞി' ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # കുറിഞ്ഞി
kurinji malayalm movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES