ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ. ജയന്റേയും ഉര്‍വശിയുടേയും മകള്‍ തേജാലക്ഷ്മി. പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ എത്തിയപ്പോഴാണ് തേജാലക്ഷ്മി വരുണ്‍ ധവാനെ കണ്ടുമുട്ടിയത്. ബോളിവുഡ് താരത്തിനൊപ്പം എടുത്ത സെല്‍ഫിയും തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു..
ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞാറ്റ ചിത്രം പങ്കുവച്ചത്.പിറന്നാള്‍ ആഘോഷം വൈകിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നായിരുന്നു കുഞ്ഞാറ്റ കുറിച്ചത്.
പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചിയിലെ ഒരു ലക്ഷ്വറി ഹോട്ടലിലെ റെസ്റ്റോറന്റില്‍ പോയപ്പോഴാണ് കുഞ്ഞാറ്റ അപ്രതീക്ഷിതമായി വരുണ്‍ ധവാനെ കണ്ടുമുട്ടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വരുണ്‍ ധവാന്റെ വീഡിയോയും കുഞ്ഞാറ്റ പങ്കിട്ടിട്ടുണ്ട്.
കുഞ്ഞാറ്റയുടെ പിറന്നാള്‍ ദിവസം തേടിയെത്തിയ അപ്രതീക്ഷിത സര്‍പ്രൈസിനെ കുറിച്ച് മനോജ് കെ ജയനും പങ്കുവച്ചു.'അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയില്‍ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അല്‍പ്പം വൈകി ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍, വരുണ്‍ ധവാന്‍ എന്ന ഐക്കണില്‍ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചപ്പോള്‍,' എന്നാണ് വരുണ്‍ ധവാനൊപ്പം നില്‍ക്കുന്ന കുഞ്ഞാറ്റയുടെ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്‍ കുറിച്ചത്.
ലണ്ടനിലാണ് തേജാലക്ഷ്മി പഠിക്കുന്നത്. ഇപ്പോള്‍ അവധിയായതിനാല്‍ നാട്ടിലെത്തിയതാണ് താരപുത്രി. നേരത്തെ തേജലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരുന്നു.