Latest News

ധരിച്ചിരുന്ന സാരി അഴിഞ്ഞു പോകും എന്ന ഘട്ടത്തില്‍, ആരുടെയും സഹായമില്ലാതെ അതൊന്ന് സെറ്റാക്കാന്‍ വേണ്ടി ബാത്രൂമിലേക്ക് ഓടി; പെട്ടന്ന് ബാത്രൂമില്‍ നിന്ന് പുറത്തേക്ക് വന്ന പത്മപ്രിയ ചേച്ചി എന്നെ സഹായിച്ചു;ആ രാത്രി എന്നെ ശരിക്കും രക്ഷപ്പെടുത്തിയത് ചേച്ചിയാണ്; പത്മപ്രിയയ്ക്കൊപ്പമുളള സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ഞാറ്റ കുറിച്ചത്

Malayalilife

മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍, തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റയും സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്.സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറാനൊരുങ്ങുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം നടി പത്മപ്രിയയെക്കുറിച്ച് പങ്ക് വ്ച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുത്ത വിശേഷമാണ് പങ്കുവച്ചിരിയ്ക്കുന്നത്. അവിടെ വച്ച് യാദൃശ്ചികമായി പദ്മപ്രിയയുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ സന്തോഷം കുഞ്ഞാറ്റ പങ്കവയ്ക്കുന്നു. ധരിച്ചിരുന്ന സാരി അഴിഞ്ഞു പോകും എന്ന ഘട്ടത്തില്‍, ആരുടെയും സഹായമില്ലാതെ അതൊന്ന് സെറ്റാക്കാന്‍ വേണ്ടി ഞാന്‍ ബാത്രൂമിലേക്ക് ഓടി. എനിക്ക് തനിച്ച് അത് സെറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് ഞാന്‍ കരുതിയത്.

പെട്ടന്ന് ബാത്രൂമില്‍ നിന്ന് പത്മ ചേച്ചി ( പത്മപ്രിയ ) പുറത്തേക്ക് വന്നു. മനോഹരമായ ഒരു സംഭാഷണത്തിനൊടുവില്‍ ചേച്ചി എന്നെ സഹായിച്ചു. ഒരു പുതിയ സ്‌റ്റൈലില്‍ ആ സാരി എനിക്ക് ഉടുപ്പിച്ചു തന്നു. സത്യസന്ധമായി പറഞ്ഞാല്‍ ആ രാത്രി എന്നെ ശരിക്കും രക്ഷപ്പെടുത്തിയത് ചേച്ചിയാണ്- പത്മപ്രിയയ്ക്കൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുഞ്ഞാറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

പോസ്റ്റിന് താഴെ മറുപടിയുമായി പത്മപ്രിയയും എത്തിയിട്ടുണ്ട്. നീ അത്രയും ചാം പേഴ്സണ്‍ ആണ്, നിനക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും എന്നായിരുന്നു പദ്മപ്രിയയുടെ കമന്റ്. മകളെ സഹായിച്ചതിന് നന്ദി സൂചകമായി ലവ് ഇമോജിയിട്ടുകൊണ്ട് മനോജ് കെ ജയനും കമന്റില്‍ എത്തിയിട്ടുണ്ട്.

Read more topics: # കുഞ്ഞാറ്റ
kunjatta about padmapriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES