ഉര്‍വശിയും പാര്‍വതിയും നായികമാരാവുന്ന 'ഉള്ളൊഴുക്ക്' തിയേറ്ററുകളിലെത്തി യിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലടക്കം താരമായി മാറിയ ഉര്‍വ്വശിയുടെ മകള്‍ കുഞ്ഞാറ്റയാണ് റിലീസ് ദിവസവും ക്യാമറകള്‍ പൊതിഞ്ഞിരിക്കുന്നത്.
ചിത്രത്തിന്റെ പ്രിവ്യൂ കാണാനെത്തിയ ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും സിനിമയാണ് ആഗ്രമെന്നുമാണ് കുഞ്ഞാറ്റ പറയുന്നത്.
നായികയായി ഉടന്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി. ദൈവം അനുഗ്രഹിച്ചാല്‍ നായികയാകുമെന്നും, സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പമാണ് കുഞ്ഞാറ്റ തിയേറ്ററിലെത്തിയത്.
നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിയുകയായിരുന്നു. 'കറി സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
2018ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്.