1997ല്‍ അനിയത്തിപ്രാവ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായകനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന്റേ ചോക്ലേറ്റ് ബോയ് ആയി ചാക്കോച്ചന്‍ തിളങ്ങി. ശാലിനിക്കൊപ്പം ജോഡിയായി എത്തിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കേരളമെമ്പാടും നിരവധി ആരാധികമാര്‍ ചാക്കോച്ചന് ഉണ്ടായി. എന്നാല്‍ താരത്തിന്റെ കണ്ണുകള്‍ ഉടക്കിയത് പ്രിയ ആന്‍ സാമുവല്‍ എന്ന സുന്ദരിയിലാണ്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി പ്രണയിച്ച് വിവാഹവും കഴിച്ചു. ഇപ്പോള്‍ സിനിമയിലെ തന്റെ പ്രണയജോഡികളെ പറ്റിയും ഭാര്യാ സങ്കല്‍പ്പത്തെയും ചാക്കോച്ചന്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കയാണ്.
സിനിമയില്‍ തനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞത് ശാലിനി, കാവ്യാമാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവര്‍ക്കൊപ്പമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. എന്നാല്‍ ഭാവനയെ പ്രണയിക്കാന്‍ കഴിഞ്ഞില്ലെന്നും അവളുടെ മുന്നില്‍ പ്രണ