Latest News

അന്ന്..മദ്യപിച്ചെത്തിയ അമ്മയെ കണ്ട് ഭയം; ഇന്ന്..പുരസ്‌ക്കാര നേട്ടത്തില്‍ അമ്മയുടെ കൈപ്പിടിച്ച് ആ മകള്‍; ഉര്‍വശിയുടെ നേട്ടത്തില്‍ കുഞ്ഞാറ്റ കുറിപ്പ് പങ്ക് വച്ച് എത്തുമ്പോള്‍

Malayalilife
 അന്ന്..മദ്യപിച്ചെത്തിയ അമ്മയെ കണ്ട് ഭയം; ഇന്ന്..പുരസ്‌ക്കാര നേട്ടത്തില്‍ അമ്മയുടെ കൈപ്പിടിച്ച് ആ മകള്‍; ഉര്‍വശിയുടെ നേട്ടത്തില്‍ കുഞ്ഞാറ്റ കുറിപ്പ് പങ്ക് വച്ച് എത്തുമ്പോള്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഉര്‍വശി. കഴിഞ്ഞ ദിവസമാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നടി ഉര്‍വശി ഏറ്റുവാങ്ങിയത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറ്റെടുത്തിരിന്നു. 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതുപോലെ രണ്ടാം തവണയാണ് നാഷണല്‍ അവാര്‍ഡ് വേദിയില്‍ ഉര്‍വശിയുടെ പേര് മുഴങ്ങി കേള്‍ക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പമാണ് നടി പുരസ്‌കാരം സ്വീകരിക്കാനായി എത്തിയത്. രണ്ട് തവണയും വനിതാ രാഷ്ട്രപതിമാരില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി പ്രതികരിച്ചു. അതേസമയം, ഉര്‍വശിയുടെ നേട്ടത്തില്‍ ഏറ്റവും അഭിമാനമുള്ളൊരാള്‍ മകള്‍ 'കുഞ്ഞാറ്റ'യെന്ന് വിളിക്കുന്ന തേജാലക്ഷ്മിയാണ്. അമ്മയ്‌ക്കൊപ്പം പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് കുഞ്ഞാറ്റ കുറിപ്പ് അടക്കം ഇതിനോടകം പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നുവെന്നാണ് കുഞ്ഞാറ്റ കുറിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്ന്... അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാമതും ലഭിക്കുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി. എന്നും കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ആ ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ അവിടെ ഉണ്ടായിരിക്കാന്‍ എല്ലാറ്റിനുമുപരി മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി നമ്മുടെ ലാലേട്ടനെ ആദരിക്കുന്നത് കാണാന്‍. നമുക്കെല്ലാവര്‍ക്കും ശരിക്കും അഭിമാനകരമായ നിമിഷം എന്നാണ് കുഞ്ഞാറ്റ കുറിച്ചത്. ഒപ്പം അമ്മ ഉര്‍വശിയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോകളും കുഞ്ഞാറ്റ പങ്കുവെച്ചു. പഠനം പൂര്‍ത്തിയാക്കി മകള്‍ മടങ്ങി എത്തിയശേഷം എല്ലാ യാത്രകളിലും എല്ലാ പുരസ്‌കാര വേദികളിലും മകളേയും കൊണ്ടാണ് ഉര്‍വശി പ്രത്യക്ഷപ്പെടാറുള്ളത്. ഒരിക്കല്‍ കൊടുക്കാന്‍ കഴിയാതെ പോയ സ്‌നേഹം ഉര്‍വശി കൊടുക്കുകയും അനുഭവിക്കാന്‍ കഴിയാതെ പോയ സ്‌നേഹം ആവോളം കുഞ്ഞാറ്റ അനുഭവിക്കുകയും ചെയ്യുന്നുണ്ടിപ്പോള്‍. മുന്‍ ഭര്‍ത്താവ് മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം മകളുടെ സംരക്ഷണം മനോജിനായിരുന്നു. കോടതി നിശ്ചയിച്ച ദിവസങ്ങളില്‍ മാത്രമാണ് ഉര്‍വശി മകളെ കണ്ടിരുന്നതും സംസാരിച്ചിരുന്നതും.

കുടുംബകോടതിയില്‍ വെച്ചാണ് കുഞ്ഞാറ്റയും ഉര്‍വശിയും കണ്ടിരുന്നത്. അമ്മയ്‌ക്കൊപ്പം പുറത്ത് പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റ തന്നെ കോടതിയോട് അന്ന് പറഞ്ഞത് ചര്‍ച്ചയായിരുന്നു. അതിന് മുമ്പൊരു അവസരത്തില്‍ മകളെ കാണാന്‍ ഉര്‍വശി മ?ദ്യപിച്ച് എത്തിയിരുന്നു. അന്ന് അത് വലിയ വാര്‍ത്തയാവുകയും ഉര്‍വശിക്കൊപ്പം മകളെ അയക്കാന്‍ ഭയമാണെന്ന് മനോജ് പറയുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് മുന്നോട്ട് പോയി. മാതാപിതാക്കളുടെ മനസും തന്നോടുള്ള അളവില്ലാത്ത സ്‌നേഹവും മനസിലാക്കാന്‍ കുഞ്ഞാറ്റയ്ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ രണ്ടുപേരെയും കുഞ്ഞാറ്റ ഒരുപോലെ ചേര്‍ത്ത് പിടിക്കുന്നു. ഉര്‍വശിക്കൊപ്പം സമയം കിട്ടുമ്പോള്‍ ചെന്നൈയിലും അല്ലാത്ത സമയങ്ങളില്‍ മനോജിനൊപ്പം കേരളത്തിലുമെല്ലാമാണ് കുഞ്ഞാറ്റ താമസിക്കുന്നത്. അമ്മയെ കുറിച്ച് കുഞ്ഞാറ്റ പങ്കിട്ട് കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. 

മലയാള സിനിമയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയാണ് ഉര്‍വശി. ഉള്ളൊഴുക്കിലെ ലീലാമ്മയായി മറ്റൊരു നടിയേയും സിനിമ കണ്ടവര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഉള്ളൊഴുക്കിന് തന്നെയായിരുന്നു. മാതാപിതാക്കളുടെ വഴിയെ സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് കുഞ്ഞാറ്റ. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാകുന്നത്. സര്‍ജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായകന്‍. മോഡലിങ് രം?ഗത്തും കുഞ്ഞാറ്റ സജീവമാണ്. അഭിനയിക്കാനുള്ള ആ?ഗ്രഹം മകള്‍ സ്വയം പ്രകടിപ്പിച്ചതാണെന്ന് മനോജ് കെ ജയന്‍ തന്നെ പറയുകയും ചെയ്തിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TejaLakshmi???? (@mkt_999)

Read more topics: # കുഞ്ഞാറ്റ'
kunatta post about urvashi award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES