Latest News

ഫഹദിന്റെ ഇടിവെട്ട് അഭിനയം; നിര്‍മ്മാതാക്കളായി നസ്രിയയും ദിലീഷ് പോത്തനും; കുമ്പളങ്ങി നൈറ്റ്‌സിന്റെ വിശേഷങ്ങളിങ്ങനെ

Malayalilife
ഫഹദിന്റെ ഇടിവെട്ട് അഭിനയം; നിര്‍മ്മാതാക്കളായി നസ്രിയയും ദിലീഷ് പോത്തനും; കുമ്പളങ്ങി നൈറ്റ്‌സിന്റെ വിശേഷങ്ങളിങ്ങനെ

ഹദ് ഫാസില്‍ നായകനായി എത്തുന്നു ഏറ്റവും പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. രാത്രിയുടെ കഥ പറയുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീം ഒത്തുകുടിയത് വേരിട്ട കാഴ്ചയായി. പ്രിയ താരങ്ങളായ ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, സൗബിന്‍, ശ്രീനാഥ് ഭാസി, പുതുമുഖങ്ങളായ മാത്യു, അന്ന ബെന്‍, ഷെയ്ന്‍ നിഗം ഒപ്പം അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ എത്തിയിരുന്നു. പേര് പോലെ തന്നെ രാത്രി കാലങ്ങളില്‍ ആയിരുന്നു കുമ്പളങ്ങി നൈറ്റ്‌സിനു ഷൂട്ടിംഗ്. രാവിലെ വിശ്രമിച്ചും രാത്രി  ചിത്രത്തിനായി ചിലവഴിച്ചുമായിരുന്നു സിനിമ പൂര്‍ത്തിയാക്കിയത്.  ഈ ചിത്രത്തില്‍ ഫഹദ് വില്ലനാണ് എന്നാണ് അറിയുന്നത്. ഷമ്മി എന്ന തന്റെ കഥാപാത്രത്തിലെ വ്യക്തിയുമായുള്ള ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഫഹദിന് കുമ്പളങ്ങി നൈറ്റ്‌സ്. എനിക്ക് ഷമ്മിയെ പോലൊരാളെ അറിയില്ലായിരുന്നു ഞാന്‍ ലൈഫില്‍ ആദ്യമായിട്ടാണങ്ങനൊത്തൊരാളെ കാണുന്നത് എന്നുംഫഹദ് പറയുന്നു.

പുതുമുഖം അന്ന അവതരിപ്പിച്ച ബേബിമോള്‍ എന്ന കഥാപാത്രം ഫഹദിനൊപ്പം ഇഞ്ചോടിഞ്ച് പിടിച്ചു നില്‍ക്കുന്ന സന്ദര്‍ഭവും സിനിമയിലുണ്ട്. 
ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സില്‍ നായിക അന്നക്കു മുന്‍മ്പിലെ വെല്ലുവിളിയും ഫഹദിനൊപ്പം പിടിച്ചു നില്‍ക്കുക എന്നതായിരുന്നു. 
ഫഹദിനൊപ്പം കട്ടക്ക് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന്  സംവിധായകന്‍ ദിലീഷ് പോത്തന്‍ പറയുന്നു.ഫഹദിനെ പോലൊരു ആക്റ്റര്‍ക്കൊപ്പം എനര്‍ജി ലെവലില്‍ കട്ടക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണ്, ഞങ്ങളൊക്കെ പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണ് എന്നു സൗബിനും പറഞ്ഞു.ചിത്രീകരണം കഴിഞ്ഞിട്ടും സജി എന്ന തന്റെ കഥാപാത്രം വീണ്ടും ഒപ്പമുണ്ടായിരുന്നെന്നാണ് എന്നും അദേഹം കൂട്ടിചേര്‍ത്തു.

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പാട്ട് കമ്പോസ് ചെയ്യാന്‍ ഗോവ ബീച്ചില്‍ എത്തിച്ച കഥ ഫഹദ് പങ്ക്‌വെച്ചപ്പോള്‍ അതിനു രസകരമായ കൗണ്ടര്‍ നല്‍കിയത് ദിലീഷ് പോത്തന്‍ ആണ്. മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നസ്രിയ, ദിലീഷ്, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

kumbalangi-nights-movie-team-meetup-program

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES