മലയാളത്തില്‍ സിനിമയില്‍ ചെറുതെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് കൃഷ്ണ പ്രഭ. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എറണാകുളത്ത് താരം സ്വന്തമായ നൃത്ത വിദ്യാലയം ആരംഭിച്ചത്. മമ്മൂക്ക സ്‌കൂളിന്റെ ഉദ്ഘാടനം നടത്താന്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. സീരിയലിലെയും സിനിമയിലെയും അടുത്ത സുഹൃത്തുകളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പലപ്പോഴും വ്യത്യസ്ത ലുക്കുകളിലാണ് കൃഷ്ണപ്രഭയെ കാണാറുളളത്. മോഡേണായും നാടനായുമൊക്കെയുളള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അളളു രാമചന്ദ്രന്‍ എന്ന ചിത്രത്തിലാണ് കൃഷ്ണപ്രിയ അവസാനമായി അഭിനയിച്ചത്.
എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. കൃഷ്ണപ്രിയയുടെ മൊട്ടയടിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടു വശത്തേക്കും വെട്ടിയിറക്കിയ മുടിയുമായി നടന്ന സുന്ദരിയായ കൃഷ്ണപ്രഭയുടെ ചിത്രങ്ങള്‍ കണ്ട് മേക്കപ്പ് ആണെന്നാണ് ആദ്യം ആരാധകര്‍ കരുതിയത്. എന്നാല്‍ ഒപ്പം അമ്മയും ചേട്ടനും മൊട്ടയടിച്ചു നില്‍ക്കുന്നതു കണ്ടപ്പോഴാണ് ഉറപ്പിച്ചത്, മേക്കപ്പല്ല, ശരിക്കും മൊട്ടയടിച്ചതാണെന്ന്. താരം തന്നെയാണ് തന്റെ മൊട്ടയടിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.എന്തായാലും പടം കണ്ടവര്‍ കണ്ടവര്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയുമാണ്. നടി ഭാവന ഉള്‍പ്പടെയുള്ളവര്‍ ക്യൂട്ട് ആയിട്ടുണ്ടെന്ന് പറഞ്ഞതായും കൃഷ്ണ പ്രഭ പറഞ്ഞു.
മൊട്ടയടിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് കൃഷ്ണപ്രഭയും അമ്മയും സഹോദരനുമെല്ലാം. എല്ലാ വര്‍ഷവും തിരുപ്പതി ഭഗവാനെ കാണാന്‍ പോകാറുമുണ്ട്. നാലു വര്‍ഷം മുമ്പ് അമ്മ മൊട്ടയടിച്ചു. പിന്നെ ബോയ് കട്ടിലാണ് അമ്മ. അത് സൂപ്പറാണെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും. ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കാറുണ്ട്. തനിക്ക് മുടിവെട്ടാന്‍ പേടിയായിരുന്നുവെന്നും ഇത്തവണയെന്തായാലും ധൈര്യം വന്നു എന്നും താരം പറയുന്നു. നാലാം വയസിലെങ്ങാണ്ടാണ് ആകെ മുടി മൊട്ടയടിച്ചത്. അതാണേല്‍ ഓര്‍മയില്‍ ഇല്ലതാനും. മൊട്ടയടിച്ചത് നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ടെന്നും താരം പറയുന്നു. മുടി നഷ്ടപ്പെട്ടതില്‍ ദുഖമൊന്നും ഇല്ലെന്നും ഈ ചൂടു കാലത്ത് ഭയങ്കര സുഖമാണെന്നും കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു.