മലയാള സിനിമയില്‍ നിരവധി ഹാസ്യവേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയും ഗായികയുമാണ് കൃഷ്ണ പ്രഭ.അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകള്‍ ചെയ്യുന്ന തിരക്കിലാണ് താരം.ഗായകന്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പങ്ക് വ്ച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങള്‍ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്ന് നടി കൃഷ്ണ പ്രഭ. എന്നാല്‍, വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളില്‍ മുഴുകുന്നതിനാല്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
'കൈയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം വേഷങ്ങള്‍ ഉറപ്പിച്ചിട്ട് പോലും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയോളം നിര്‍ത്തി നിര്‍ത്തി കരഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് മനസ്സിലായി. ഞാന്‍ ചെയ്ത പല സിനിമകളിലെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ചേര്‍ന്നതായിരുന്നില്ല,' കൃഷ്ണ പ്രഭ പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും വെറുതെയിരിക്കാന്‍ സമയമില്ല. രാവിലെ എഴുന്നേറ്റ് പാട്ട് പ്രാക്ടീസ് ചെയ്യും, അതു കഴിയുമ്പോള്‍ അടുത്ത പാട്ട് പരിശീലിക്കും.
ഇപ്പോള്‍ പലരും പറയുന്ന കേള്‍ക്കാം 'ഓവര്‍ തിങ്കിങ്', 'ഭയങ്കര ഡിപ്രഷന്‍', 'മൂഡ് സ്വിങ്‌സ്' എന്നൊക്കെയുള്ള വാക്കുകള്‍. ഞങ്ങളുടെ കാലത്ത് ഇതൊക്കെ വെറും 'വട്ട്' ആയിരുന്നു, ഇപ്പോള്‍ അതിന് പുതിയ പേരുകള്‍ വന്നിരിക്കുന്നു. ഈ അവസ്ഥകളൊക്കെ വരാന്‍ കാരണം മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നു. എപ്പോഴും തിരക്കോടെയിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാം,' കൃഷ്ണ പ്രഭ കൂട്ടിച്ചേര്‍ത്തു.
തന്റെ കരിയര്‍ 20-25 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി അവര്‍ കാണുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞാലും നിരാശപ്പെടേണ്ട കാര്യമില്ലെന്ന് കൃഷ്ണ പ്രഭ ഉറപ്പിച്ചു പറയുന്നു. ''എനിക്ക് സിനിമ ഇല്ലെങ്കില്‍, ആ സമയം സീരിയല്‍ ചെയ്യാന്‍ പോവാം, ആങ്കറിങ് ചെയ്യാം, പാട്ടും ഡാന്‍സും അറിയാവുന്നത് കൊണ്ട് പാട്ട് പാടാന്‍ പോവാം... ഞാന്‍ എപ്പോഴും ബിസി ആയിട്ട് ഇരിക്കുമെന്നും താരം പറയുന്നു.എന്റെ അമ്മ നന്നായാണ് വളര്‍ത്തിയത്. പക്ഷെ എനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നും താരം പറയുന്നു.