Latest News

കാറില്‍ പോകുന്നതിനിടെ മോശം രീതിയില്‍ നോക്കി; പെട്ടെന്ന് അയാള്‍ ഞാന്‍ നോക്കി നില്‍ക്കെ സിമ്പഴിച്ചു; എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു; ദുരനുഭവം തുറന്നുപറഞ്ഞ് ഗായിക സോഫി ചൗധരി

Malayalilife
 കാറില്‍ പോകുന്നതിനിടെ മോശം രീതിയില്‍ നോക്കി; പെട്ടെന്ന് അയാള്‍ ഞാന്‍ നോക്കി നില്‍ക്കെ സിമ്പഴിച്ചു; എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു; ദുരനുഭവം തുറന്നുപറഞ്ഞ് ഗായിക സോഫി ചൗധരി

ഒരു കാര്‍ യാത്രക്കിടെ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരി ക്കുകയാണ് ബോളിവുഡ് ഗായിക സോഫി ചൗധരി. മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് സംഭവം നടന്നതെന്നും അവര്‍ പറയുന്നു. താന്‍ അതുവഴി കാറില്‍ പോകുന്നതിനിടെ ഒരാള്‍ സിമ്പഴിച്ച് ന?ഗ്‌നത പ്രദര്‍ശിപ്പിച്ചെന്നാണ് ഗായിക പറയുന്നത്. ആ സംഭവം ഏറെ വെറുപ്പുളവാക്കിയെന്നും അവര്‍ പറഞ്ഞു. 

 അത് സംഭവിച്ചത് അടുത്തിടെയാണ്. ഏറിയാല്‍ ഒരു മാസം മുന്‍പ്. അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ സിമ്പഴിച്ച് എല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതുവഴി കാറില്‍ പോകുമ്പോഴായിരുന്നു ഇത്. അയാള്‍ ബോധപൂര്‍വമാണോ ഇത് ചെയ്തതെന്നറിയില്ല. ചില സമയം പുരുഷന്മാര്‍ യാതൊരു വിശദീകരണമില്ലാതെ ഇതൊക്കെ ചെയ്യും. 

ഘറിന് സമീപത്തുകൂടി നടന്നുപോകുമ്പോള്‍ ചിലര്‍ ബൈക്ക് നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇത് ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അറപ്പുളവാക്കുന്നതാണ്. ഇത് എല്ലാ രാജ്യത്തും സംഭവിക്കുന്നുണ്ട്. എനിക്ക് നേരെ ഇത്തരം മോശം അനുഭവം ആദ്യമുണ്ടാകുന്നത് ലണ്ടനില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നുവെന്നും സോഫി ചൗധരി പറയുന്നു.

Read more topics: # സോഫി ചൗധരി
Sophie Choudry recently expressed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES