നടന് മോഹന്‍ലാലിന്റെ ഓണറിലീസായി തീയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇന് ചൈന. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്ത ഒരു മാസമായി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. അതേസമയം ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ കണ്ണുനിറഞ്ഞുപോയ അനുഭവം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ കെപിഎസ്ഇ ലളിത.
ചൈനയില് ജനിച്ച് കുന്നംകുളത്ത് വളര്ന്ന ഇട്ടിമാണി എന്ന നായക കഥാപാത്രമായി മോഹന്‌ലാല് എത്തിയ ചിത്രത്തില് കെപിഎസി ലളിതയായിരുന്നു ഇട്ടിമാണിയുടെ അമ്മയായി വേഷമിട്ടത്. പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ട വേളയില് അണിയറപ്രവര്ത്തകര് കെപിഎസി ലളിതയും മോഹന്‌ലാലും ഒന്നിച്ചുള്ള ഒരു പോസ്റ്റര് പുറത്തിറക്കിയിരുന്നു. ഈ പോസ്റ്റര്‍ കണ്ടാണ് കെപിഎസ് ഇ ലളിത സംവിധായകരായ ജിബിക്കും ജോജുവിനും മെസെജ് അയച്ചത്. ലളിതചേച്ചി തങ്ങള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത് സംവിധായകര്‍ തന്നെയാണ്.
നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്‍കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.
ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു എന്നാണ് ഇവര്‍ കുറിച്ചത്..
കെപിഎസി ലളിത പങ്കുവച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ജിബൂ.. ജോജു.. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരേം ഇങ്ങനെ ഒരു പോസ്റ്റര് കണ്ടിട്ടില്ല... അതിന് അവസരം തന്ന നിങ്ങളോടുള്ള എന്‌റെ കടപ്പാട് എന്‌റെ മരണംവരെ കാണും... നമുക്ക് കഴിവ് മാത്രം ദൈവം തന്നാല് പോര .അത് ഉപയോഗിക്കാന് മനസുള്ളവരേം... ഇങ്ങോട്ട് അയക്കണം എന്നായിരുന്നു കെപിഎസ്ഇ ലളിതയുടെ വാട്സാപ് സന്ദേശം