Latest News

പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു; കുഴിയില്‍ കൊണ്ട് വച്ചാലും മിണ്ടാന്‍ വരില്ലെന്ന് മുഖത്തുനോക്കി പറയേണ്ടി വന്നു; സ്ഫടികത്തില്‍ അഭിനയിക്കുമ്പോളും പരസ്പരം പിണക്കത്തിലായിരുന്നു; തിലകനോട് വര്‍ഷങ്ങളോളം മിണ്ടാതെ നടന്ന കഥ പറഞ്ഞ് കെ പി എസി ലളിത

Malayalilife
പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു; കുഴിയില്‍ കൊണ്ട് വച്ചാലും മിണ്ടാന്‍ വരില്ലെന്ന് മുഖത്തുനോക്കി പറയേണ്ടി വന്നു; സ്ഫടികത്തില്‍ അഭിനയിക്കുമ്പോളും പരസ്പരം പിണക്കത്തിലായിരുന്നു; തിലകനോട് വര്‍ഷങ്ങളോളം മിണ്ടാതെ നടന്ന കഥ പറഞ്ഞ് കെ പി എസി ലളിത

രുകാലത്ത് മലയാള സിനിമയിലെ മികച്ച ജോഡികളില്‍ ഒന്നായിരുന്നു തിലകനും കെപിഎസി ലളിതയും. ഇരുവരും ഒന്നിച്ച സ്ഫടികം അടക്കമുള്ള ചിത്രങ്ങള്‍ മികച്ച വിജയം കൈവരിച്ചവയാണ്.ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തില്‍ കെപിഎസി ലളിതയുടെ ഭര്‍ത്താവായാണ് തിലകന്‍ വേഷമിട്ടത്. രണ്ടര വര്‍ഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകന്‍ ചേട്ടനൊപ്പം ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും അതില്‍ അഭിനയിക്കുമ്പോള്‍ പരസ്പരം മിണ്ടിയിരുന്നില്ലെന്നും നടി കെപിഎസി ലളിത പറയുന്നു.

താനും തിലകനും തമ്മില്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ആണ് കെപിഎസി ലളിത മനസ് തുറന്നത്.കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.

എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.

സ്ഫടികത്തില്‍ അഭിനയിക്കുമ്പോളും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. കെ.പി.എ.സി ലളിത പറയുന്നു.

kpsc-lalitha-says-about-actor-thilakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES