Latest News

മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗായ സവാരി ഗിരി ഗിരി പറഞ്ഞ് കൈയടി നേടി കെ.ജി. എഫിലെ നായകന്‍ യഷ്..!

Malayalilife
മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗായ സവാരി ഗിരി ഗിരി പറഞ്ഞ് കൈയടി നേടി കെ.ജി. എഫിലെ നായകന്‍ യഷ്..!

കെ.ജി. എഫ് എന്ന ചിത്രത്തിലൂടെയാണ് യഷ് എന്ന കന്നഡ നടന്‍ മലയാളികള്‍ക്കിന്ന് സുപരിചിതനായത്. യഷിന്റെ കെ.ജി. എഫ് എന്ന ബിഗ് ബജറ്റ് കന്നഡ ചിത്രം ആരവങ്ങളോടെയാണ് മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പടെ ആറു ഭാഷകളിലായിട്ടാണ് കെ.ജി.എഫ് എത്തിയത്. എന്നാല്‍ മലയാളിയല്ലാത്ത തനിക്ക് മലയാളം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യഷ്.

യഷ് അടുത്തിടെ നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗായ സവാരി ഗിരി പറഞ്ഞാണ് യഷ് കൈയടി നേടുന്നത്. കൂടാതെ വിനീത് ശ്രീനിവാസന്‍ പാടി സലീം കൂമാര്‍ അഭിനയിച്ച പലവട്ടം കാത്ത് നിന്നു എന്ന ഗാനവും യഷ് മുഴുവനും പാടുന്നുണ്ട്.. എല്ലാവരും കെ.ജി.എഫ് കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ കെ.ജി.എഫ് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

kgf-actor-yash-delivers-mohanlal-dialogue-savarigri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES