Latest News

കല്യാണി', 'നേര' എന്നീ ഹിറ്റുകള്‍ക്ക് ശേഷം ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം 'ചില്ലറ ഫ്‌ലെക്‌സ്' പുറത്തിറങ്ങി

Malayalilife
 കല്യാണി', 'നേര' എന്നീ ഹിറ്റുകള്‍ക്ക് ശേഷം ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം 'ചില്ലറ ഫ്‌ലെക്‌സ്' പുറത്തിറങ്ങി

ചാര്‍ട്ട്ബസ്റ്ററുകളായ ''കല്യാണി,'' ''നേര,'' ''ശരിയാ'' എന്നീ ഗാനങ്ങളുടെ വന്‍ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവര്‍ ഒന്നിക്കുന്ന പുതിയ ഗാനം 'ചില്ലറ ഫ്‌ലെക്‌സ്' പുറത്തിറങ്ങി. RONN ആണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബല്‍ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയില്‍ ഈ മൂവര്‍ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളര്‍ച്ച, ഇന്ത്യന്‍ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്‌കാരത്തില്‍ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോള്‍ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യന്‍ ഇന്‍ഡി  സംഗീതത്തിന് പുതിയ മാനം നല്‍കുന്ന കലാകാരന്മാരുടെ നിരയില്‍ മുന്‍പന്തിയിലാണ് ഈ മൂവരും.

കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനര്‍ജി നിറഞ്ഞ ഒരു ഗാനമാണ് 'ചില്ലറ ഫ്‌ലെക്‌സ്'. ''എന്ത് പറയാനാ... നിനക്കറിയില്ല'' എന്ന ഹുക്ക് ലൈനിലൂടെ, തന്നെ സംശയിച്ചവര്‍ക്കുള്ള മറുപടിയും തിരിച്ചറിയപ്പെടാത്ത ഒരിടത്തുനിന്നുള്ള വളര്‍ച്ചയും ഗാനം ആവിഷ്‌കരിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വരികളില്‍ ആദ്യകാല പോരാട്ടങ്ങളും സമൂഹത്തിന്റെ പ്രതീക്ഷകളും വിജയത്തിന് പിന്നിലെ കഠിനാധ്വാനവും നിഴലനോക്കുന്നുണ്ട്. സംഗീതത്തെ ഒരു ശിക്ഷണമായും അതിജീവനമായും കാണുന്ന ''പാട്ടിന്റെ കളരി'' തുടങ്ങിയ പ്രയോഗങ്ങള്‍ ഗാനത്തിന് കൂടുതല്‍ ആഴം നല്‍കുന്നവയാണ്.

''യഥാര്‍ത്ഥ ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'ചില്ലറ ഫ്‌ലെക്‌സ്' ഉണ്ടായത്. ആളുകള്‍ ഞങ്ങളെ കുറച്ചുകണ്ട കാലം മുതല്‍ ഇന്ന് കേള്‍ക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്ര ഇതിലുണ്ട്. അവഗണനകളും അനിശ്ചിതത്വങ്ങളും അതിനിടയിലെ ഞങ്ങളുടെ വിശ്വാസവുമാണ് ഈ ഗാനം. സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഈ ഗാനവുമായി കണക്ട് ചെയ്യാന്‍ സാധിക്കും.'' എന്ന് ഗാനത്തെക്കുറിച്ച് ARJN. പറയുന്നു.

''മനോഭാവത്തെക്കുറിച്ചും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചുമാണ് ഈ ട്രാക്ക്. ഇതില്‍ പരുക്കന്‍ സ്വഭാവമുണ്ടെങ്കിലും, ഞങ്ങള്‍ പിന്നിട്ട ദൂരം നല്‍കുന്ന ആത്മവിശ്വാസവുമുണ്ട്. ആ ഊര്‍ജ്ജവും ആത്മവിശ്വാസവും ഒരുപോലെ നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്'' എന്ന് KDS കൂട്ടിച്ചേര്‍ത്തു.

ഗാനത്തിനെ കുറിച്ച് ഫിഫ്റ്റി 4 ന്റെ വാക്കുകള്‍ ഇങ്ങനെ , 'ഞാനും KDS-ഉം ചേര്‍ന്ന് ഈ ഗാനത്തിന്റെ വര്‍ക്ക് തുടങ്ങുമ്പോള്‍ ഇതൊരു സ്വപ്നമായിരുന്നു. അന്ന് ഞങ്ങള്‍ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതുകൊണ്ടാണ് 'ചില്ലറ ഫ്‌ലെക്‌സ്' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. ജീവിതം ഒരു വട്ടം പൂര്‍ത്തിയാക്കിയതുപോലെ എനിക്ക് തോന്നുന്നു.''

 

ലളിതമായി തോന്നുന്ന വിജയങ്ങള്‍ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അദൃശ്യമായ അധ്വാനമുണ്ടെന്ന് ഈ ഗാനം ഓര്‍മ്മിപ്പിക്കുന്നു. ഹിറ്റുകളുടെ നിര തുടരുമ്പോള്‍, ARJN., KDS, ഫിഫ്റ്റി 4 എന്നിവര്‍ കേവലം ശ്രദ്ധിക്കപ്പെടുക മാത്രമല്ല, കേരളത്തില്‍ നിന്നുള്ള പുതിയൊരു ആഗോള സംഗീത ശൈലിക്ക് രൂപം നല്‍കുക കൂടിയാണ് ചെയ്യുന്നത്.

kdsfifty 4 new song out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES