ഒക്ടോബര്‍ 25ന് തീയ്യേറ്ററുകളില്‍ എത്തിയ കാര്‍ത്തിയുടെ കൈദി ഇതിനോടകം നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുന്നത് . ഈ മാസം 11 വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം നേടിയ വേള്‍ഡ്വൈഡ് ഗ്രോസ് കളക്ഷന്‍ നൂറ് കോടിക്ക് മുകളില്‍ വരും. ട്വിറ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച വിവരം ആരാധകരുമായി പങ്കുവെച്ചത്.കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് 'കൈദി'
കേരളത്തില്‍ നിന്ന് ആദ്യവാരം ചിത്രം 5.26 കോടി രൂപയാണ് നേടിയത്.ഇതാദ്യമായിട്ടാണ് കാര്‍ത്തിയുടെ ഒരു സിനിമ നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. മാനഗരം ഒരുക്കിയ ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗാനങ്ങളോ, പ്രണയരംഗങ്ങളോ ഇല്ലാത്ത ഒരു തമിഴ് ചിത്രം കൂടിയാണിത്.
#Kaithi has grossed ₹ 100 Crs @ worldwide box-office.
— Sreedhar Pillai (@sri50) November 12, 2019
First movie of @Karthi_Offl to touch the magic three figures.
Congrats @Karthi_Offl , @Dir_Lokesh , @prabhu_sr , @DreamWarriorpic and entire team of supporting actors and technicians who made it possible #Kaithi100CrsBBWW pic.twitter.com/JSwk9Gyx30