പ്രശസ്ത സിനിമ- സീരിയല്‍ നടിയാണ് കണ്ണൂര്‍ ശ്രീലത. നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്ക് വരുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രശ്നം ഗുരുതരം ആണ് ആദ്യ സിനിമ. ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമെ 15 ഓളം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമ രംഗത്ത് നിന്ന് നിരവധി വാര്‍ത്തകളും ആരോപണങ്ങളുമടക്കം പുറത്ത് വരുന്നതിനിടെ കണ്ണൂര്‍ ശ്രീലതയുടെ ജീവിതത്തില്‍ സംഭവച്ചിതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
മാദ്ധ്യമത്തില്‍ അച്ചടിച്ചുവന്ന വ്യാജ വാര്‍ത്ത മൂലം സിനിമകളില്‍ അവസരം നഷ്ടമായ നടിയാണ് കണ്ണൂര്‍ ശ്രീലത. ഇതോടെ 10 വര്‍ഷത്തോളം കാലം സിനിമയില്‍ നിന്നും വിട്ടുനിന്നു. കണ്ണൂര്‍ ശ്രീലതയെ ബലാത്സംഗം ചെയ്തു എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ നടിയുടെ വ്യക്തിബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും ബാധിക്കുകയായിരുന്നു.
സിനിമയില്‍ അവസരങ്ങള്‍ കിട്ടാതെ ആയി. 10 വര്‍ഷക്കാലമാണ് സിനിമയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നു. അപ്പോഴെല്ലാം തന്നെ പിന്തുണച്ചത് ഭര്‍ത്താവ് ആയിരുന്നു. പിന്നീട് സീരിയലിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്.
വീട്ടിലെ ദാരിദ്യം പതിമൂന്നാം വയസ്സില്‍ തന്നെ ശ്രീലതയെ നാടക രംഗത്തെ എത്തിക്കുകയായിരുന്നു. കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന അവസരത്തിലാണ് അലവില്‍ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. ആ കാലത്ത് വിദ്യാഭ്യാസവും നാടകാഭിനയവും ഒരുമിച്ചു കൊണ്ടുപോയി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെ.ടി.മുഹമ്മദിന്റെ നാടകട്രൂപ്പില്‍ ചേരുന്നത്. അതിനു ശേഷമാണ് പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമാകുന്നത്.
സംഗമം തിയറ്റേഴ്സിന്റെ 'നന്ദി വീണ്ടും വരിക' എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വരെ തേടിയെത്തി. കാണാമറയത്ത്, അപ്പുണ്ണി, വീണ്ടും ചലിക്കുന്ന ചക്രം, ചേക്കേറാനൊരു ചില്ല, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചു. പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ അവരെ തേടിയെത്തി. കുടുംബസുഹൃത്തായിരുന്ന വിനോദിനെ വിവാഹം കഴിച്ചു,