Latest News

പിരിയഡ്‌സാകാന്‍ വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴും എനിക്കങ്ങനെ തോന്നും; ഇരുപതാമത്തെ വയസില്‍ ഗര്‍ഭിണിയാണെന്ന് വരെ ഞാന്‍ വിചാരിച്ചു; എന്റെ ഓരോ ചോദ്യങ്ങള്‍ കേട്ട് അമ്മ വരെ ഞെട്ടി;  കനി കുസൃതിയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പിരിയഡ്‌സാകാന്‍ വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴും എനിക്കങ്ങനെ തോന്നും; ഇരുപതാമത്തെ വയസില്‍ ഗര്‍ഭിണിയാണെന്ന് വരെ ഞാന്‍ വിചാരിച്ചു; എന്റെ ഓരോ ചോദ്യങ്ങള്‍ കേട്ട് അമ്മ വരെ ഞെട്ടി;  കനി കുസൃതിയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍ മീഡിയയില്‍ സജീവവും ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയുമാണ് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളെയോ ഡോക്ടര്‍മാരെയോ വിളിച്ച് സംശയം തീര്‍ക്കാറുണ്ടെന്നും കനി തുറന്നുപറഞ്ഞു. 

കനിയുടെ വാക്കുകള്‍... 'അച്ഛനും അമ്മയും തന്നോട് ഒരു കൂട്ടുകാരിയോടെന്ന പോലെയാണ് പെരുമാറുന്നത്. ചെറുപ്പം മുതല്‍ക്കേ അങ്ങനെ തന്നെയാണ്. എന്നെ കൂടുതലും നോക്കിയിട്ടളളത് അച്ഛനാണ്. സ്‌കൂളില്‍ അയക്കുന്നതും ഭക്ഷണം വാരിതരുന്നതുമെല്ലാം അച്ഛനായിരുന്നു. വീട്ടില്‍ എനിക്ക് എല്ലാവിധത്തിലുമുളള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. 

ബാക്കിയുളള കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ അല്ല. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. എന്റെ ഇരുപതാമത്തെ വയസില്‍ ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്‌സാകാന്‍ കുറച്ച് വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴുമെല്ലാം ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. അത് അമ്മയോട് പറഞ്ഞിരുന്നു. 

അമ്മയ്ക്ക് തൈറോയിഡിന്റെയും ഗര്‍ഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു. ആ സമയത്ത് ഞാന്‍ ഗര്‍ഭിണിയാണെന്ന് ഒരു തോന്നലുണ്ടായിട്ടുണ്ട്. അങ്ങനെ പാതിരാത്രി അമ്മയോട് ഞാന്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നുണ്ടെന്ന് പറഞ്ഞു. എനിക്ക് ആ സമയത്ത് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നോയെന്ന് അമ്മ ചോദിച്ചു. ഞാന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. അതുകേട്ട അമ്മ കുഴപ്പമില്ലെന്നും അബോഷന്‍ ചെയ്യാമെന്നുമാണ് പറഞ്ഞത്. അമ്മ നിസാരമായാണ് മറുപടി പറഞ്ഞത്' കനി പറയുന്നു.

Read more topics: # കനി കുസൃതി
kani kusruti open up about

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES