കേരളത്തില്‍ അതുല്യമായ റെക്കോര്‍ഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ ''കാന്താര ചാപ്റ്റര്‍1. കേരളത്തില്‍ നിന്ന് ?55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തില്‍ ലഭിച്ച ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡോടെ 55 കോടി കളക്ഷന്‍ ചിത്രം നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത 'കാന്താര'യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബര്‍ 2 നാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം എല്ലാ ഭാഷകളില്‍ നിന്നുമായി സ്വന്തമാക്കിയിരിക്കുന്നത്.
''കാന്താര ചാപ്റ്റര്‍ 1'' ഒരു സിനിമയെക്കാള്‍ ഏറെ; അത് പാരമ്പര്യം, വിശ്വാസം, മനുഷ്യ വികാരങ്ങള്‍ എന്നിവയുടെ ആഴത്തിലുള്ള സംയോജനം തന്നെയാണ്. സിനിമയുടെ ആത്മീയതയും, പ്രാദേശികതയിലും പാരമ്പര്യത്തിലും നില്‍ക്കുന്ന കഥയും, കേരളത്തിലെ പ്രേക്ഷകരെ അതീവമായി ആകര്‍ഷിച്ചു. കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ ഈ സ്വീകാര്യത ഞങ്ങളെ അത്യന്തം സന്തോഷിപ്പിക്കുന്നു. ഭാഷയും അതിരുകളും കടന്ന് പോകുന്ന ഈ സ്‌നേഹമാണ് 'കാന്താര'യെ ജങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യമാക്കിയത് എന്ന് ഹോംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിരഗന്ദൂര്‍ അഭിപ്രായപ്പെട്ടു.
കേരളം എപ്പോഴും മികച്ച സിനിമയെ വിലമതിക്കുന്ന നാടാണ്. ഞങ്ങളുടെ സിനിമയോട് കാണിച്ച ഈ സ്നേഹത്തിനും ആദരവിനും ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.''സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൂട്ടിച്ചേര്‍ത്തു. ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.