സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് മാംഗല്യം. വിജയകരമായി സംപ്രേക്ഷണം തുടരുന്ന പരമ്പര കഴിഞ്ഞ ദിവസമാണ് 700 എപ്പിസോഡുകള്‍ പിന്നിട്ടത്. സീരിയല്‍ നടി മരിയ പ്രിന്‍സും നടന്‍ സനല്‍ കൃഷ്ണയും നായികാ നായകന്മാരായി അഭിനയിക്കുന്ന പരമ്പരയില്‍ നായകന്റെ അനുജനായി അഭിനയിക്കുന്ന കക്ഷിയാണ് സച്ച്ദേവ് പിള്ള. സീരിയലില്‍ സന്ദീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്‌ക്രീന്‍ ശ്രദ്ധ നേടിയ സച്ച്ദേവ് ഇപ്പോഴിതാ, വിവാഹിതനാകുവാന്‍ പോവുകയാണ്. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ സന്ദീപ് തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. പിന്നാലെ പരമ്പരയിലെ സഹതാരങ്ങള്‍ മുഴുവന്‍ വിശേഷം ഷെയര്‍ ചെയ്തതോടെ അതിവേഗമാണ് ആരാധകരിലേക്കും ഈ വിശേഷം എത്തിയത്.
കോഴിക്കോടുകാരിയായ സോന എന്ന പെണ്‍കുട്ടിയാണ് സച്ച്ദേവിന്റെ ജീവിത പങ്കാളിയായി എത്തുന്നത്. സച്ച്ദേവിന്റെയും സോനയുടേയും പ്രണയ വിവാഹം കൂടിയാണിതെന്നാണ് റിപ്പോര്‍ട്ട്. മോഡലിംഗിലൂടെയാണ് സച്ച്ദേവ് അഭിനയ രംഗത്തേക്ക് എത്തിയത്. 2019ലെ മിസ്റ്റര്‍ കണ്‍ജീനിയാലിറ്റിയായ സച്ച്ദേവ് 2024ല്‍ മാംഗല്യത്തിലെ അഭിനയത്തിന് ബെസ്റ്റ് ഫൈന്‍ഡ് ഓഫ് ദ ഇയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സീരിയല്‍ അഭിനയത്തിനൊപ്പം നായികയായ മരിയ പ്രിന്‍സിനൊപ്പം ചേര്‍ന്ന് നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയിരുന്നു. അത്തരത്തില്‍ കരിയറില്‍ തിളങ്ങി വരവേയാണ് സച്ച്ദേവ് വിവാഹ ജീവിതത്തിലേക്കും കടക്കുന്നത്. ഒരു മാസം മുമ്പാണ് ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന മഹാനദി എന്ന സീരിയലിലേക്ക് നായകനായി സച്ച്ദേവിനെ തെരഞ്ഞെടുത്തത്.
സച്ച്ദേവിനെ പോലെ തന്നെ അഭിനയ രംഗത്ത് താല്‍പര്യമുള്ള മോഡല്‍ കൂടിയാണ് സച്ച്ദേവ് വിവാഹം കഴിക്കുവാന്‍ പോകുന്ന പെണ്‍കുട്ടി. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ റേഡിയോഗ്രാഫറായും ജോലി ചെയ്യുന്ന സോനയ്ക്ക് അഭിനയവും മോഡലിംഗും എല്ലാം ഇഷ്ടമേഖല തന്നെയാണ്. ഇറ്റ്സ് ഒഫീഷ്യല്‍ എന്നു കുറിച്ചുകൊണ്ടാണ് സച്ച്ദേവിന്റെയും സോനയുടേയും വിശേഷം കൂട്ടുകാരെല്ലാം പങ്കുവച്ചിരിക്കുന്നത്. അതേസമയം, വിവാഹം ഉടനെയുണ്ടാകുമോയെന്ന കാര്യത്തില്‍ അറിവില്ല. പുതിയ സീരിയലിന്റെ കൂടി തിരക്കിലാണ് സച്ച്ദേവ് ഇപ്പോഴുള്ളത്. ഏഷ്യാനെറ്റില്‍ ആരംഭിക്കുവാന്‍ പോകുന്ന ഈ പുതിയ സീരിയലില്‍ ചെമ്പനീര്‍പ്പൂവിലെ ആദ്യ നായികയായിരുന്ന ഗോമതി പ്രിയയാണ് സച്ച്ദേവിന്റെ നായികയായി എത്തുന്നത്. മഹാനദി എന്നാണ് പുതിയ സീരിയലിന്റെ പേര്. ഓഗസ്റ്റ് മാസത്തിലായിരുന്നു പരമ്പരയുടെ പൂജ നടന്നത്. ബിഗ്ബോസ് സീസണ്‍ അവസാനിച്ച ശേഷമാകും പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കുക.