തമിഴകത്തെ ജനപ്രിയ താരം ശിവകാർത്തികേയൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്ഥമാർന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.ഇപ്പോഴിതാ താനൊരു നല്ല ഗായകനാണെന്ന് നേരത്തെ തന്നെ താരം തെളിയിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ആരാധകർക്ക് പുതിയൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. നാലു വയസുകാരിയായ മകൾ ആരാധനയ്‌ക്കൊപ്പമുള്ള ഒരു തകർപ്പൻ പാട്ടുതന്നെ സംഗതി.വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ശിവയുടെ പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. അച്ഛനെയും മകളെയും പുകഴ്‌ത്തി നിരവധി കമന്റുകൾ വരുന്നുണ്ട്. ജികെബിയുടെ വരികൾക്ക് ധിബു നെനാൻ തോമസാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യ രാജേഷിനെ കേന്ദ്ര കഥപാത്രമാക്കി അരുൺരാജ കാമരാജ് സംവിധാനം ചെയ്യുന്ന കനാഎന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ചേർന്ന് തകർപ്പൻ ഗാനം ആലപിച്ചത്. ദിബു നൈനാൻ തോമസിന്റേതായിരുന്നു സംഗീതം.കനാ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.