ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങിനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ആരും തന്റെ ഫോട്ടോയോ കൊടിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്ന പ്രചാരണങ്ങളെ പകര്‍ത്തി ഗ്രാമസഭകള്‍ നടത്തിയ ഡി.എം.കെയെയും കമല്‍ഹാസന്‍ പരിഹസിച്ചു. ദശകങ്ങളായി ഇവിടെ ഗ്രാമ സഭകളുണ്ട്.
എന്നാല്‍ താന്‍ ഗ്രാമ സഭകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അത് കോപ്പി അടിക്കുകയാണ്. ഒരു ശിശുവിന്റെ പ്രവര്‍ത്തികള്‍ കോപ്പി അടിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു സ്റ്റാലിനെതിരായ പരിഹാസം.