മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഒരു അഭിനയത്രിയാണ് നടി ബിന്ദു പണിക്കര്‍. സീരിയസ് റോളുകളില്‍ അഭിനയിച്ച് തുടങ്ങിയ ബിന്ദു പണിക്കര്‍ പിന്നീട് ഹാസ്യ റോളുകളിലേക്ക് മാറുകയും അത് അനായാസ ചെയ്ത പ്രേക്ഷകരുടെ കൈയടി നേടുകയും ചെയ്തിരുന്നു.ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണി അമ്മയ്ക്കൊപ്പം ചെയ്ത റീല്‍സ് വീഡിയോകളും മറ്റും വൈറലായിരുന്നു.
നല്ലൊരു നര്‍ത്തകി കൂടിയായ കല്യാണി പങ്കുവെയുന്ന ഡാന്‍സ് വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സുഹൃത്തിനൊപ്പമുളള ഡാന്‍സ് വീഡിയോ ആണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്.
വിക്രം നായകനായ ജമിനിയിലെ പാട്ടിനായിരുന്നു കല്യാണിയുടെയും സുഹൃത്തിന്റെയും ഡാന്‍സ്. ഇരുവരുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഡാന്‍സ് ഒരു രക്ഷയുമില്ലെന്നാണ് കൂടുതല്‍ പേരും കമന്റ് ഇട്ടിരിക്കുന്നത്.
ഉപരിപഠനത്തിന് ഭാഗമായി ഇപ്പോള്‍ കല്യാണി യു.കെയിലാണ്.