Latest News

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് മാര്‍ച്ച് ആദ്യവാരം പ്രദര്‍ശനത്തിനെത്തും

Malayalilife
topbanner
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് മാര്‍ച്ച് ആദ്യവാരം പ്രദര്‍ശനത്തിനെത്തും

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ ചിത്രമാണ് 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' മാര്‍ച്ച് 1-ന് പുറത്തിറങ്ങും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം ആണ് ച്ിത്രത്തിലെ നായകന്‍.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഒരു ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയകഥയാണ്. 

ഹ്യൂമറിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജോണ്‍ മന്ത്രിക്കല്‍, മിഥുന്‍ മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ്. അശോകന്‍ ചരുവിലിന്റേതാണ് കഥ. ഗാനങ്ങള്‍ക്ക് ഈണമൊരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. ച്്ിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് രണദിവെ. എഡിറ്റിംഗ് ലിജോ പോള്‍ നിര്‍വ്വഹിക്കുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

kalidas-jayaram-aishwarya-lekshmis-argentina-fans-kaattoorkadavu-release-on-march-first

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES