ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി തിളങ്ങിയ താരപുത്രനാണ് കാളിദാസ് ജയറാം. ഫിറ്റ്‌നെസ്സിന് പ്രാധാന്യം കൊടുക്കാറുള്ള താരം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് വരുന്ന ടിപ്സുകള്‍ പരീക്ഷിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളതെന്ന് പറയുകയാണ് താരം.
'സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്സുകളാണ് പ്രചരിക്കുന്നത്. പലരും ഇത് പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളത്. എന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്.
നോ കാര്‍ബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി.
ഞാന്‍ ഈ ഡയറ്റ് പ്ലാന്‍ 20 ദിവസം ആയിരുന്നു പിന്തുടര്‍ന്നത്. 20 ദിവസം പിന്നിട്ടപ്പോള്‍ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍....' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെ താരം പറയുന്നു.
ഡിസംബര്‍ 11 ന് ആണ് കാളിദാസിന്റെ വിവാഹം. ഡിസംബര്‍ എട്ടിന് ഗുരുവായൂര്‍ വെച്ച് താലികെട്ടും. പതിനൊന്നിനു ചടങ്ങുകള്‍ ചെന്നൈയില്‍ വച്ചാണ് നടക്കുന്നത് എന്ന് ജയറാം പറഞ്ഞിട്ടുണ്ട്.ആദ്യവിവാഹക്ഷണം നല്‍കിയത് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു. ജയറാമും പാര്‍വതിയും കാളിദാസും നേരിട്ട് എത്തിയാണ് ക്ഷണം നല്‍കിയത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയില്‍ ആണ്. അതുകൊണ്ട് തന്നെ തമിഴ് ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടക്കുന്നത്.
തരിണി കലിംഗരായര്‍ ആണ് കാളിദാസിന്റെ ഭാവി വധു. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലായതാണ്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴ് സിനിമയില്‍ കാളിദാസ് സജീവമാണ്. നടന്‍ ധനുഷിന്റെ അമ്പതമത്തെ ചിത്രമായ രായനില്‍ കാളിദാസ് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിന്റെ സഹോദരനായിട്ടാണ് കാളിദാസ് എത്തുന്നത്.