നാടന്‍ പാട്ടിലൂടെ നമ്മളെ ഏവരെയും രസിപ്പിച്ച നടനാണ് കലാഭവന്‍മണി. മണിയുടെ വിയോഗം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത നിരവധി ആളുകള്‍ ഇന്നും ഉണ്ട്. കലാഭവന്‍ മണിയുടെ ജന്മദിനത്തില്‍ കാരുണ്യപ്രവര്‍ത്തനവുമായി മണിയുടെ ഒരുപറ്റം കൂട്ടുകാര്‍ എത്തിയത്.ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നല്‍കിയാണ് കാസ്‌കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ആഘോഷിച്ചത്. ചാലക്കുടി നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന സനുഷ എന്ന വീട്ടമ്മയ്ക്കാണ് കാസ്‌ക്കേഡ് ക്ലബ്ബ് വീട് വച്ച് നല്‍കിയത്.
സാധാരണക്കാര്‍ക്ക് മാത്രം അല്ല സിനിമാ മേഘലയിലും മണിയെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവ് ആണ്. കലാരംഗത്ത് മാത്രം ആയിരുന്നില്ല സാമൂഹ്യ പ്രവര്‍ത്തനത്തിലും മണി വളരെ മുന്നിലായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മണിയുടെ ഓര്‍മ്മ ദിനത്തിലാണ് വീടിന് കല്ലിട്ടത്. പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സനുഷയ്ക്ക് കൈമാറി. ഏഴ് ലക്ഷം രൂപ ചിലവിട്ടാണ് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ചത് . ചലച്ചിത്ര രംഗത്തെ മണിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ചികിത്സാ സഹായവും ചടങ്ങില്‍ കൈമാറി.