തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍.തെന്നിന്ത്യയിലെ ക്യൂട്ട് നടിമാരില്‍ ഒരാളായിട്ടാണ് കാജല്‍ അറിയപ്പെട്ട് തുടങ്ങിയത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ കാജല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന്് സൂചനകള്‍ പുറത്ത്. നടി തന്നെയാണ് ഒരു ടോക് ഷോയില്‍ പങ്കെടുക്കവെ മനസ് തുറന്നത്
'ഉടനെ തന്നെ വിവാഹം കഴിക്കും. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്. സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ള ആളായിരിക്കണം. ഞാന്‍ ആത്മീയകാര്യങ്ങളില്‍ വളരെയേറെ താത്പര്യമുള്ളയാളായതിനാല്‍ യാത്രചെയ്യുമ്പോഴെല്ലാം ശിവന്റെ ചെറിയൊരു പ്രതിമ കൂടെ കൊണ്ടുപോവാറുണ്ട്.' ഒരു പരിപാടിയില്‍ കാജല്‍ പറഞ്ഞു.
സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ പ്രഭാസിന്റെ പേരാണ് കാജല്‍ പറഞ്ഞത്. പ്രഭാസ്- അനുഷ്‌ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്‌കയും അടുത്ത സുഹൃത്തുക്കളാണെന്നും എന്നാണ് ഈ ഗോസിപ്പുകളെല്ലാം അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ പറഞ്ഞു
അനുഷ്‌ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. അവര്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്ന് അറിയില്ല. ഇവരില്‍ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്ന് കൊണ്ടിരിക്കും കാജല്‍ പറഞ്ഞു.
2016 ല്‍ പുറത്തു വന്ന ദോ ലഫ്സോണ്‍ കി കഹാനിഎന്ന ചിത്രത്തിനെതിരെയും സംവിധായകനെതിരെയും നടി തുറന്നടിക്കുകയും ചെയ്തിരുന്നു.ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്.
അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചത് എന്ന് കാജല്‍ പറയുന്നു. തനിക്കു അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ പറഞ്ഞു.