Latest News

കുഞ്ഞുണ്ടായതിന് ശേഷം ജീവിതം പഴയത് പോലെയാകുമോ എന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും;ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സിനിമയില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു; തടിച്ചി എന്ന വിളി തളര്‍ത്തി അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു; കാജല്‍ അഗര്‍വാള്‍ പങ്ക് വച്ചത്

Malayalilife

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. അമ്മയായതിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ ഗര്‍ഭിണിയായിരുപ്പോഴത്തെ അവസ്ഥകളെക്കുറിച്ച് പങ്ക് വക്കുകയാണ് താരം.

കുഞ്ഞുണ്ടായതിനു ശേഷം ജീവിതം പഴയതുപോലെയാകുമോ എന്നും ചിന്തിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഉറങ്ങുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മനസില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സിനിമയില്‍ നിന്ന് എനിക്ക് പിന്‍മാറേണ്ടിവന്നു. എന്റെ ജീവിതം മാറിയിരിക്കുന്നു. ഗര്‍ഭകാലത്തും സിനിമകള്‍ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. 

എല്ലാദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോള്‍ എന്റെ ഹൃദയം തകരും. പക്ഷേ അത് ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകന്‍ ജോലിയുടെ പ്രാധാന്യം മനസിലാക്കി വളരും. കാജല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആണ് കാജലിനും ഗൗതം കിച്‌ലുവിനും ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം സിനിമയിലേക്ക് മടങ്ങി എത്തുകയും ചെയ്തു.

Kajal Agarwal shares pregnancy time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES