കുടുംബത്തോടൊപ്പം ദസറ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍; മനോഹരമായ ചിത്രങ്ങളുമായി താരം

Malayalilife
topbanner
കുടുംബത്തോടൊപ്പം ദസറ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍; മനോഹരമായ ചിത്രങ്ങളുമായി താരം

താരവിവാഹങ്ങളൊക്കെ എപ്പോഴും ആരാധകര്‍ ആഘോഷമാക്കുകയാണ് പതിവ്. അത്തരത്തില്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് കാജല്‍ അഗര്‍വാൡന്റേത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയത്.ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജല്‍ അഗര്‍വാളിന്റെ വിവാഹം നടക്കുക. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇപ്പോഴിതാ കുടുബത്തോടൊപ്പമുളള ദസറ  ചടങ്ങിനിടെയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കാജലിന്റെ സഹോദരിയായ നിഷ അഗര്‍വാളാണ് കൂടുതല്‍ ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. സഹോദരിയുടെ വിവാഹത്തിന്റെ എല്ലാ ആകാംഷകളും തനിക്കാണെന്ന് നിഷ സൂചിപ്പിച്ചിരുന്നു. ഈ കൊവിഡ് കാലത്ത് ജീവിതത്തിലേക്ക് ഒരു ശാന്തമായ പ്രകാശം വരികയാണ്. ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനാലുള്ള ത്രില്ലിലാണ് ഞങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ഞാന്‍ നന്ദി പറയുകയാണ്. 

ഞങ്ങളുടെ പുതിയ യാത്രയ്ക്ക് നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ വിവാഹശേഷവും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുമെന്നും കാജല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവുമായുള്ള കാജലിന്റെ വിവാഹം ഒക്ടോബര്‍ 30ന് തീരുമാനിച്ചിരിക്കുകയാണ്. മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.


 

kajal aggarwal celebrates dussera with family

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES