തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്; അപകടത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍ പറയുന്നു

Malayalilife
topbanner
തലനാരിഴയ്ക്കാണ്  അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്; അപകടത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍ പറയുന്നു

ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പുരോഗമിക്കവേ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് നടി കാജല്‍ അഗര്‍വാള്‍ രക്ഷപ്പെട്ടത് . താരം ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നത് എന്നും ട്വീറ്റ് ചെയ്തിരുന്നു .  ഈ സംഭവങ്ങള്‍ മൂലം സമയത്തേയും ജീവിതത്തേയും ഏറെ വിലമതിക്കാനും വിലയേറിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും  കഴിഞ്ഞുവെന്നും താരം കുറിച്ചു. 

'അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്‍, മധു എന്നിവരുടെ കുടുംബത്തിന് സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണിപ്പോള്‍ ജീവിച്ചിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും' കാജല്‍ അഗര്‍വാള്‍ പറഞ്ഞു. 

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത് .സിനിമയുടെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികള്‍ പുരോഗമിക്കുന്ന വേളയിലാണ് 150 അടിയിലേറെ ഉയരമുള്ള  ക്രെയിനില്‍ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. സംവിധാന സഹായികളായ മധു,കൃഷ്ണ,നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍,എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്.


 

kajal agarwal says the inccident occured in the shooting location

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES