കെ ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥിയുടെപൂജ കഴിഞ്ഞു

Malayalilife
കെ ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥിയുടെപൂജ കഴിഞ്ഞു

പ്രശസ്ത ഗാനരചയി താവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന കൈലാസത്തിലെ അതിഥി  എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ട്രൈപ്പാള്‍  ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം പാലക്കാട്. എല്‍പി സതീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി.

 അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാര്‍ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിര്‍വ്വ ഹിക്കുന്ന ചിത്രമാണിത്.  സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോവളം കബനി ഹൗസില്‍ വച്ച് നടന്നു. പൂജാ ചടങ്ങില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് കോവളത്തും കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.

 കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  നിര്‍വഹിക്കുന്നത്  അജി വാവച്ചന്‍. സംഗീത സംവിധാനം  വിജയ്ചമ്പത്ത്. എഡിറ്റിംഗ്  ബിബിന്‍ വിശ്വല്‍ ഡോന്‍സ്.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ശ്രീജിത്ത് സൈമണ്‍. വസ്ത്രാലങ്കാരം ദേവന്‍ കുമാരപുരം. മേക്കപ്പ് ബിനു കരുമം. ആര്‍ട്ട് ഡയറക്ടര്‍ സജിത്ത് ആനയറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം സരസ്.ഗായിക മാതംഗി അജിത് കുമാര്‍.സ്റ്റില്‍സ് സമ്പത്ത് നാരായണന്‍. അസിസ്റ്റന്റ് ഡയറക്ടര്‍ അഭിഷേക് ശശിധരന്‍. പി ആര്‍ ഒ   എം കെ ഷെജിന്‍.

kailasathile athithi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES