ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. ഇടത് കൈക്കാണ് പരിക്കേറ്റത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര: പാര്‍ട്ട്-1ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് എന്‍ടിആറിന് പരിക്കേറ്റത്. പരിക്കുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയണമെന്നും താരത്തിന്റെ ടീം പ്രസ്താവനയിറക്കി.
ഇടത് കണങ്കാണ് പരിക്ക് പറ്റിയത് എന്നാണ് പറയുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ കൈ ഒരു കാസ്റ്റ് ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുകയാണ്. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ് എന്നാണ് പറയപ്പെടുന്നത്. ഉടനെ തന്നെ പരിക്ക് ഭേദമായി ഇദ്ദേഹം തിരിച്ചെത്തും എന്നും പരിക്കുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ആരും തന്നെ വിശ്വസിക്കരുത് എന്നും ഈ പ്രസ്താവനയില്‍ പറയുന്നുണ്ട്.
കഴിഞ്ഞദിവസം രാത്രി ആയിരുന്നു ഇദ്ദേഹത്തിന്റെ പുതിയ സിനിമ ദേവരയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ജനതാ ഗ്യാരേജ് എന്ന സിനിമയ്ക്ക് ശേഷം ഇദ്ദേഹവും കൊരട്ടല ശിവയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. ജാന്‍വി കപൂര്‍ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.